Valentines Day Special: ഇന്ന് രാശി അനുസരിച്ച് നിറം തിരഞ്ഞെടുക്കൂ, പങ്കാളിയുമായുള്ള പ്രണയം വർദ്ധിക്കും

Valentines Day Special: വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ രാശി ചക്രമനുസരിച്ച് (Zodiac Signs) വസ്ത്രം ധരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും കൊണ്ടുവരും. കാരണം നിറങ്ങൾ നമ്മുടെ വ്യക്തിത്വത്തിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.

Written by - Ajitha Kumari | Last Updated : Feb 14, 2022, 10:33 AM IST
  • വാലന്റൈൻസ് ഡേയ്ക്ക് എങ്ങനെ വസ്ത്രം ധരിക്കാം
  • നിങ്ങളുടെ വസ്ത്രങ്ങൾ ജീവിതത്തെ ബാധിക്കും
  • രാശിചക്രം അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുക
 Valentines Day Special: ഇന്ന് രാശി അനുസരിച്ച് നിറം തിരഞ്ഞെടുക്കൂ, പങ്കാളിയുമായുള്ള പ്രണയം വർദ്ധിക്കും

Valentines Day Special: പ്രണയിതാക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വാലന്റൈൻസ് ഡേ  (Valentine’s Day)  ഇന്നാണ്. പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിറങ്ങളാൽ തങ്ങളുടെ പുതിയ ബന്ധങ്ങൾക്ക് നിറം നൽകാൻ (Valentine’s Day Special) ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ ദിവസം പ്രത്യേകതയുള്ളതാണ്. ശരിക്കും പറഞ്ഞാൽ ഫെബ്രുവരി മുഴുവനും പ്രണയത്തിന്റെ മാസമായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ വാലന്റൈൻസ് ദിനം ഫെബ്രുവരി 14 ന് മാത്രമാണ് ആഘോഷിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ രാശിചക്രമനുസരിച്ച് (Zodiac Signs) വസ്ത്രം ധരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും കൊണ്ടുവരും.  കാരണം നിറങ്ങൾ നമ്മുടെ വ്യക്തിത്വത്തിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

Also Read: Valentines Day 2022: ഈ 5 രാശിക്കാർക്ക് 'Valentines Day' വളരെ അനുകൂലമായിരിക്കും 

മേടം (Aries): മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ നിറം ചുവപ്പാണ്. അതുകൊണ്ട് ഈ രാശിക്കാർ ഏത് അവസരത്തിലും കുങ്കുമ നിറത്തിലുള്ള വസ്ത്രം ധരിക്കുകയാണെങ്കിൽ അത് അവർക്ക് ഐശ്വര്യപ്രദമാണ്. അതുപോലെ പ്രണയദിനത്തിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ അവർക്കിടയിൽ പരസ്പര സന്തോഷവും സ്നേഹവും വർദ്ധിക്കും. ഈ നിറം ഭാര്യാഭർത്താക്കന്മാർക്ക് ഗുണം ചെയ്യുകയും അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

ഇടവം  (Taurus): പ്രണയദിനത്തിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇടവ രാശിക്കാർക്ക് ഗുണം ചെയ്യും. മനസ്സിൽ പോസിറ്റീവ് ചിന്തകൾ കൊണ്ടുവരുന്നതിനും ഒപ്പം മനസ്സിൽ സ്നേഹം കുടിക്കുന്നതിനും പറ്റിയ ഒരു നിറമാണ് പച്ച. അതുകൊണ്ടാണ് വാലന്റൈൻസ് ദിനത്തിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കേണ്ടത്. ഈ നിറം നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും ഇടയിൽ സ്നേഹത്തിന്റെ വികാരം വർധിപ്പിക്കും.

മിഥുനം (Gemini): മിഥുനരാശിക്കാർക്ക് മഞ്ഞയോ കുങ്കുമ നിറമോ അണിയുന്നത് ശുഭകരമാണ്. എന്നിരുന്നാലും ഈ ദിവസം നിങ്ങൾ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലതും ഒപ്പം സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ദിവസത്തിനായി നിങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ഏത് ഇളം ഷേഡും തിരഞ്ഞെടുക്കാം. അത് നിങ്ങളുടെ ജീവിതത്തെ സ്നേഹത്തിന്റെ നിറങ്ങളാൽ പൂരിതമാക്കും.

Also Read: Horoscope January 14, 2021: മകരം രാശിക്കാർക്ക് ഇന്ന് ജോലിയിൽ വിജയം, തുലാം രാശിക്കാർക്ക് നല്ല ദിനമല്ല

കർക്കടകം (Cancer): കർക്കടക രാശിയുടെ അധിപൻ ചന്ദ്രനാണ്. അതിനാൽ ഈ രാശിക്കാർ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്. നിങ്ങൾ വിവാഹിതനാണെങ്കിൽ, ചുവന്ന നിറമുള്ള വസ്ത്രങ്ങൾ നിങ്ങളും നിങ്ങളുടെ ഭർത്താവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും നിങ്ങൾക്ക് സൗഭാഗ്യം കൊണ്ടുവരുകയും ചെയ്യും. 

ചിങ്ങം (Leo): വാലന്റൈൻസ് ഡേ നിങ്ങളുടെ ഇണയ്‌ക്കൊപ്പം മനോഹരമായി സമയം ചെലവഴിക്കാനുള്ള നല്ല ദിവസമാണ്. നിങ്ങൾ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലതാണ്. ഈ നിറത്തിലുള്ള വസ്ത്രങ്ങൾ പരസ്പര സ്നേഹം നിലനിർത്താൻ സഹായിക്കും.

കന്നി (Virgo): വാലന്റൈൻസ് ദിനത്തിൽ പങ്കാളിയെ ആകർഷിക്കാൻ കന്നി രാശിക്കാർക്ക് നീല നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഈ നിറം തിരഞ്ഞെടുക്കുന്നത് പരസ്പര സ്നേഹം നിലനിർത്താൻ സഹായിക്കും.

തുലാം (Libra): കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഏതെങ്കിലും ശുഭ അവസരങ്ങളിൽ ധരിക്കുകയാണെങ്കിൽ അത് അശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും തുലാം രാശിക്കാർ വാലന്റൈൻസ് ദിനത്തിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അത് അവർക്ക് നല്ലതും പരസ്പര സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും

Also Read: Valentines Day 2022: ഈ 5 രാശിക്കാർക്ക് 'Valentines Day' വളരെ അനുകൂലമായിരിക്കും

വൃശ്ചികം (Scorpio): എല്ലാ രാശിക്കാർക്കും ശുഭകരമായ നിറമാണ് കുങ്കുമ നിറം. എന്നാൽ വാലന്റൈൻസ് ദിനത്തിൽ വൃശ്ചിക രാശിക്കാർ കുങ്കുമ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അത് വളരെ ഭാഗ്യമുള്ളതാകും. ഐക്യം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ഈ നിറം ധരിക്കണം.

ധനു (Sagittarius): പ്രണയദിനത്തിൽ മനോഹരമായ ചുവന്ന വസ്ത്രം ധരിച്ച് പങ്കാളിയെ ആകർഷിക്കാൻ ധനു രാശിക്കാർക്ക് കഴിയും. ധനു രാശിക്കാർക്ക് ഈ നിറം ശുഭകരമാണ്. ചുവപ്പ് നിറവും പ്രണയത്തിന്റെ നിറമായി കണക്കാക്കപ്പെടുന്നു, അതിനാൽ വാലന്റൈൻസ് ദിനത്തിൽ നിങ്ങൾ ഈ നിറം ധരിക്കണം.

മകരം (Capricorn): വാലന്റൈൻസ് ദിനത്തിൽ ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അതിനാൽ ഈ ദിവസം പ്രത്യേകമാക്കാൻ ഈ രാശിക്കാർ ക്രീം നിറമുള്ള വസ്ത്രങ്ങൾ ധരിക്കണം. വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ പങ്കാളിയോടൊപ്പം വിലപിടുപ്പുള്ള സമയം ചെലവഴിക്കുക.

Also Read: Venus Transit 2022: ശുക്രന്റെ പ്രത്യേക കൃപ; ഫെബ്രുവരി 27 വരെ ഈ രാശിക്കാർക്ക് വൻ ധനലാഭം

കുംഭം (Aquarius): പ്രണയദിനത്തിൽ പങ്കാളിയെ ആകർഷിക്കാൻ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഈ നിറത്തിലുള്ള വസ്ത്രങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ സഹായിക്കും.

മീനം (Pisces): മീനം രാശിക്കാർ പ്രണയദിനത്തിൽ വെള്ള വസ്ത്രം ധരിക്കുകയാണെങ്കിൽ അത് അവർക്ക് നല്ലതായി കണക്കാക്കും. ഈ രാശിക്കാർക്ക് വെള്ള നിറം സ്നേഹവും സന്തോഷവും നൽകുന്നതായി കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News