Lucky child in Astrology: ന്യൂമറോളജി അനുസരിച്ച് ചില തീയതികളിൽ ജനിക്കുന്ന കുട്ടികൾ ഭാഗ്യവാന്മാരാണെന്ന് പറയപ്പെടുന്നത്. ഈ തീയതികളിൽ ജനിച്ചവർ അവരുടെ ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരുന്നത് മാത്രമല്ല അവരുടെ ജനനത്തോടെ അവരുടെ കുടുംബത്തിനും വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. സംഖ്യാശാസ്ത്രമനുസരിച്ച് റാഡിക്സ് 1, റാഡിക്സ് 7 എന്നിവയിലെ ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അതായത് ഏതെങ്കിലും മാസത്തിലെ 1, 10, 28, 19 തീയതികളിൽ ജനിക്കുന്ന കുട്ടിക്ക് റാഡിക്സ് 1 ഉണ്ടായിരിക്കും. അതുപോലെ 7, 16, 25 തീയതികളിൽ ജനിക്കുന്ന കുട്ടിയുടെ റാഡിക്സ് 7 ആയിരിക്കും. ഈ നമ്പറിൽ ജനിച്ച കുട്ടികളുടെ സവിശേഷതകളും ഭാവിയും അറിയാം..
റാഡിക്സ് 1 ൽ ജനിച്ച കുട്ടികൾ പഠനത്തിൽ വളരെ മിടുക്കരായിക്കും
റാഡിക്സ് 1 എന്നാൽ ഏതെങ്കിലും മാസത്തിലെ 1, 10, 19 അല്ലെങ്കിൽ 28 തീയതികളിൽ ജനിക്കുന്ന കുട്ടികൾ. ഇവർ പഠനത്തിൽ വളരെ മിടുക്കരായിരിക്കും. ഈ കുട്ടികൾ കുട്ടിക്കാലം മുതലേ പഠനത്തിൽ മുന്നിലായിരിക്കും. ഇവരുടെ മികവിലൂടെ കുടുംബത്തിന്റെ പേര് നാട്ടുകാർ അറിയും. ഇവർ ഉന്നത വിദ്യാഭ്യാസം നേടുകയും മികച്ച കരിയർ ഉണ്ടാക്കുകയും ചെയ്യും. ഇവർ കൂടുതലും രാഷ്ട്രീയം, സിവിൽ സർവീസ്, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്കായിരിക്കും പോകുന്നത്. ഇതുകൂടാതെ ഈ കുട്ടികൾ ഏതു മേഖലയിൽ പോയാലും ധാരാളം പേരും പണവും സമ്പാദിക്കും. ഇവർ ചെറുപ്രായത്തിൽ തന്നെ ജനപ്രീതി നേടും.
Also Read: Salman Khan ന്റെ പേര് കേട്ടതും കലിതുള്ളി മലൈക! കാരണം..
റാഡിക്സ് 7 ൽ ജനിച്ചവർ കുടുംബത്തിന്റെ ഭാഗ്യം മാറ്റി മറിക്കും
ജ്യോതിഷമനുസരിച്ച് അക്കം 7 ൽ ജനിച്ചവർ മഹത്വമുള്ളവരായിട്ടാണ് കണക്കാക്കുന്നത്. സംഖ്യാശാസ്ത്രത്തിലും ഡിക്സ് 7 ൽ ജനിച്ചവരെ വളരെ ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. ഇവർ ജന്മനാ ഭാഗ്യമുള്ളവരാണ്. ഇവർ ജനിച്ചയുടനെ കുടുംബത്തിന്റെ ഭാഗ്യം തെളിയിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാറും. ഇവർ സൂര്യന്റെ സ്വാധീനത്താൽ വളരെ ആത്മവിശ്വാസമുള്ളവരും നിർഭയരും ധൈര്യശാലികളുമായിരിക്കും. ഇവർ ബിസിനസ്സിലോ രാഷ്ട്രീയത്തിലോ പോയാൽ വളരെ ധനികരായിത്തീരുകയും പേരും പ്രശസ്തിയും സമ്പാദിക്കുകയും ചെയ്യും. ഏതെങ്കിലും മാസത്തിലെ 7, 16 അല്ലെങ്കിൽ 25 എന്നീ തീയതികളിൽ ജനിക്കുന്ന കുട്ടികൾ അവരുടെ ജനനം മുതൽ കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതോടൊപ്പം സൗമ്യമായ സ്വഭാവം കൊണ്ട് കുടുംബത്തിലെ എല്ലാവരുടെയും സ്നേഹവും ഈ കുട്ടികൾക്ക് ലഭിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...