Jupiter Transit 2024: ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനാണ് ദേവന്മാരുടെ ഗുരുവായ വ്യാഴം. അതുകൊണ്ടുതന്നെ വ്യാഴത്തെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിലെ വ്യാഴത്തിൻ്റെ ബലം ആ വ്യക്തിയെ ഭാഗ്യവാനും സമ്പന്നനും അറിവുള്ളവനുമാക്കുന്നു. ഒപ്പം ഇവർക്ക് സന്തോഷകരവും മാന്യവുമായ ജീവിതം നൽകുന്നു. വർഷത്തിലൊരിക്കലാണ് വ്യാഴം രാശി മാറുന്നത്. 2024 ൽ വ്യാഴം ഇടവ രാശിയിലേക്ക് കടക്കും.
മെയ് ഒന്നിനാണ് വ്യാഴം സംക്രമിക്കുന്നത്. മെയ് ഒന്നിന് വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും. 12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യോഗം രൂപപ്പെടുന്നത്. ഇനി ഇത് വീണ്ടും രൂപപ്പെടാൻ ഒരു വർഷത്തെ സമയമെടുക്കും. വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുന്നത് വലിയ നേട്ടങ്ങൾ നൽകും. വ്യാഴ സംക്രമത്തിൻ്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ഈ 4 രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും.
Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!
മേടം (Aries): നിലവിൽ വ്യാഴം മേടരാശിയിലാണ് ഇനി അത് ഇടവത്തിലേക്ക് നീങ്ങും. വ്യാഴത്തിൻ്റെ രാശിമാറ്റം മേട രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ വിജയം കൈവരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും.
ഇടവം (Taurus): വ്യാഴം രാശിമാറി ഇടവത്തിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുകയും ചെയ്യും. ഇത്തരക്കാരുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വരും. നിങ്ങളുടെ കരിയറിൽ ആഗ്രഹിച്ച പുരോഗതി നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ ബഹുമതിയോ നേട്ടമോ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.
Aslo Read: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും
കർക്കടകം (Cancer): വ്യാഴത്തിൻ്റെ സംക്രമണം കർക്കടക രാശിക്കാർക്ക് ഭാഗ്യം നൽകും. ജോലിയിൽ വിജയം കൈവരിക്കും. ഇതുവരെ വന്നിരുന്ന തടസ്സങ്ങൾ മാറി കിട്ടും. ഭൗതിക സന്തോഷവും വരുമാനവും വർദ്ധിക്കും, ആത്മവിശ്വാസം വർദ്ധിക്കും, കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും, ദാമ്പത്യ സുഖം ലഭിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്കും വ്യാഴ സംക്രമം നല്ലതാണ്. സൗഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ വന്നെത്തും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമായേക്കും. വിദേശയാത്രയ്ക്ക് സാധ്യത, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, ജോലിയിലും ബിസിനസ്സിലും പുരോഗതി, വരുമാനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്