Budh Surya Yuti 2023: വെറും 6 ദിവസം.. ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Budhaditya Rajyoga: രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചു ചേരുമ്പോഴെല്ലാം അവയെ ഗ്രഹ സംയോഗം എന്നാണ് പറയുന്നത്.  ജൂണിൽ പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ജൂൺ 7 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും അതിലൂടെ  സൂര്യനുമായി കൂടിചേരും. അത്തരമൊരു സാഹചര്യത്തിൽ ബുദ്ധാദിത്യയോഗം രൂപപ്പെടും.

Written by - Ajitha Kumari | Last Updated : Jun 1, 2023, 06:27 AM IST
  • രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് ഗ്രഹ സംയോഗം ഉണ്ടാകുന്നത്
  • ജൂണിൽ പല വലിയ ഗ്രഹങ്ങളും സംക്രമിക്കും
  • ജൂൺ 7 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും
Budh Surya Yuti 2023: വെറും 6 ദിവസം.. ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Budhaditya Rajyoga: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ പ്രവേശനം 12 രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ജൂൺ 7 ന് ബുധൻ ഇടവത്തിൽ പ്രവേശിക്കും. ഈ സമയത്ത് ബുധൻ ചൊവ്വയുടെ രാശിയായ മേടത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ ഇടവ രാശിയിൽ പ്രവേശിക്കുന്നത് ശുഭകരമായ സംയോഗങ്ങൾ സൃഷ്ടിക്കും. സൂര്യൻ നിലവിൽ ഇടവ രാശിയിലാണ്. ബുധന്റെ സംക്രമത്തോടൊപ്പം സൂര്യന്റെയും ബുധന്റെയും സംയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം ചില രാശിക്കാരുടെ  ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും.  അത് ഏതൊക്കെ രാശികൾ എന്നറിയാം...

Also Read: Lucky Zodiac Signs: ഇവരാണ് വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ഇതിൽ നിങ്ങളും ഉണ്ടോ?

ഇടവം (Taurus): ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണവും സൂര്യനുമായുള്ള കൂടിച്ചേരലും ഇടവ രാശിക്കാർക്ക് നല്ല ഗുണം നൽകും. ഈ രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടാൻ പോകുകയാണ്.  ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യനേട്ടം ഉണ്ടാകും. ഈ രാശിക്കാരുടെ ജാതകത്തിൽ ലഗ്നഭാവത്തിൽ ഈ രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് വലിയ നേട്ടമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജ്യോതിഷ പ്രകാരം ഈ രാജയോഗത്തിന്റെ ഫലം ജാതകന് ഏഴാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വിവാഹത്തിന് സമയമായവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കാം.

ചിങ്ങം (Leo):  ബുധന്റെയും സൂര്യന്റെയും സംയോഗത്താൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ നൽകും. ജൂൺ 7 മുതൽ 15 വരെയുള്ള സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകും.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

കർക്കടകം (Cancer): ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഈ രാശിക്കാർക്ക് ഈ യോഗം വളരെ ശുഭകരവും ഫലദായകവുമാണ്. ഈ സമയത്ത് ബുധാദിത്യ രാജയോഗം കർക്കടക രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. മാത്രമല്ല ഇക്കൂട്ടരുടെ പുതിയ വരുമാന സ്രോതസ്സുകളിലും ഇക്കാലയളവിൽ വർധനവുണ്ടാകും. ഈ കാലഘട്ടത്തിൽ ഈ രാശിയുടെ ആദായ ഗൃഹത്തിലാണ് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക്  ഈ സമയത്ത് ധന ലാഭമുണ്ടാകും. കുടുംബ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. മതപരമായ അല്ലെങ്കിൽ മംഗളകരമായ ജോലികൾ വീട്ടിൽ നടക്കാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News