Budhaditya Yoga: വൃശ്ചിക രാശിയിൽ ബുദ്ധാദിത്യയോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വമ്പൻ ആനുകൂല്യങ്ങൾ ഗുണം ചെയ്യും

Budhaditya Raj Yog: ഈ മാസം സൂര്യനും ബുധനും വൃശ്ചിക രാശിയിൽ കൂടിച്ചേരും.  ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്.  ഈ രാജയോഗം പല രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  

Last Updated : Nov 7, 2022, 02:41 PM IST
  • ഈ മാസം സൂര്യനും ബുധനും വൃശ്ചിക രാശിയിൽ കൂടിച്ചേരും
  • ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും
  • ജ്യോതിഷത്തിൽ ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്
Budhaditya Yoga: വൃശ്ചിക രാശിയിൽ ബുദ്ധാദിത്യയോഗം:  ഈ 3 രാശിക്കാർക്ക് ലഭിക്കും വമ്പൻ ആനുകൂല്യങ്ങൾ  ഗുണം ചെയ്യും

Budhaditya Raj Yog: നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ആ സമയം ഈ രാശിയിൽ നേരത്തെ തന്നെ ബുധൻ പ്രവേശിച്ചിട്ടുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ വൃശ്ചിക രാശിയിൽ ബുദ്ധാദിത്യയോഗം ഉണ്ടാക്കും. ജ്യോതിഷത്തിൽ, ബുദ്ധാദിത്യ യോഗയെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിന്റെ ശുഭ അശുഭ ഫലം എല്ലാ രാശിക്കാർക്കും ൽ;ലഭിക്കുമെങ്കിലും ഈ 3 രാശികൾക്ക് അടിപൊളി ഫലങ്ങൾ ആണ് നൽകുന്നത്.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം.

Also Read: ബുധൻ ശുക്രൻ സംയോഗം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്ത്‌!

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ജാതകത്തിൽ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത് അത് ഇവർക്ക് വലിയ ആനുകൂല്യങ്ങൾ നൽകും.  ബുദ്ധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. വാഹനവും വസ്തുവകകളും വാങ്ങാനുള്ള യോഗമുണ്ടാകും.  കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

കന്നി (Virgo): സഹോദര-സഹോദരിയുടെയും ശക്തിയുടെയും ഭവനമെന്നറിയപ്പെടുന്ന മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ധൈര്യത്തിലും ശക്തിയിലും വർദ്ധനവ് കാണാൻ കഴിയും. സൂര്യന്റെയും ബുധന്റെയും സ്വാധീനത്താൽ നിങ്ങളുടെ സംസാരത്തിൽ കാഠിന്യമുണ്ടാകും. നിങ്ങളുടെ വാക്കുകൾ  ആളുകൾ ശ്രദ്ധയോടെ കേൾക്കും. രാഷ്ട്രീയരംഗത്തുള്ളവർക്ക് ഈ സമയത്ത് എന്തെങ്കിലും സ്ഥാനമാനങ്ങൾ അല്ലെങ്കിൽ  ഒരു പുതിയ ഉത്തരവാദിത്തം ലഭിക്കും. ഇതോടൊപ്പം നിങ്ങളുടെ കുടുംബജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിലനിൽക്കും. ഈ കാലയളവിൽ നിങ്ങളുടെ സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

കുംഭം (Aquarius):  ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുദ്ധാദിത്യയോഗം രൂപപ്പെടാൻ പോകുന്നത്.  ഇത് ജോലി, ബിസിനസ്, കർമ്മം എന്നിവയുടെ ഭവനമാണ്. പത്താം ഭാവത്തിലെ സൂര്യൻ നിങ്ങളുടെ കരിയറിന് പുതിയ ഉണർവ് നൽകും. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസ്സിൽ നല്ല പണം സമ്പാദിക്കാം. ബിസിനസ്സ് വികസിപ്പിച്ചേക്കാം. പുതിയ ജോലി ഓഫർ വന്നേക്കാം. ഇതുമൂലം വീടുവിട്ട് പോകേണ്ട സാഹചര്യവും വന്നേക്കാം.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News