Bhadra Rajyog 2023: ബുധൻ മകരത്തിലേക്ക്; ഈ രാശിക്കാർക്ക് ശുക്രദശ

Bhadra Rajyog 2023: ഓരോ ഗ്രഹവും അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം ശുഭ-അശുഭ യോഗങ്ങൾ രൂപപ്പെടാറുണ്ട്. ഇത്തവണ ബുധന്റെ രാശിമാറ്റം ഭദ്ര രാജയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Jan 5, 2023, 10:20 AM IST
  • ഓരോ ഗ്രഹവും അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം ശുഭ-അശുഭ യോഗങ്ങൾ രൂപപ്പെടാറുണ്ട്
  • ഇത്തവണ ബുധന്റെ രാശിമാറ്റം ഭദ്ര രാജയോഗം സൃഷ്ടിക്കും
Bhadra Rajyog 2023: ബുധൻ മകരത്തിലേക്ക്; ഈ രാശിക്കാർക്ക് ശുക്രദശ

Budh Gochar 2023: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.  പുതുവർഷത്തിൽ പല വലിയ ഗ്രഹങ്ങളും രാശി മാറുന്നുണ്ട്. ഇതിലൂടെ ശുഭവും അശുഭകരവുമായ കാര്യങ്ങൾ എല്ലാ രാശിക്കാരുടെ ജീവിതത്തിലും നടക്കും. പുതുവർഷത്തിലെ ബുധ സംക്രമം ഭദ്രരാജയോഗം സൃഷ്ടിക്കും.  ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ബുധൻ 2022 ഡിസംബർ 31-ന് വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇനി ഇത് ജനുവരി 18 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ശേഷം 2023 ഫെബ്രുവരി 7 ചൊവ്വാഴ്ച ബുധൻ മകരരാശിയിൽ പ്രവേശിക്കും. ഇതിലൂടെയാണ് ഭദ്ര രാജ യോഗം സൃഷ്ടിക്കുന്നത്. ഈ യോഗം വളരെ നല്ല യോഗമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം പല രാശിക്കാർക്കും ഈ യോഗത്തിലൂടെവി വൻ സമ്പത്ത് നൽകും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് മികച്ച ഗുണങ്ങൾ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...

Also Read: Trikon Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി

മേടം (Aries): ജ്യോതിഷ പ്രകാരം മേട രാശിക്കാർക്ക് ഭദ്ര രാജ യോഗം വളരെ ഫലപ്രദമായിരിക്കും.  ഈ സമയത്ത് എല്ലാകാര്യത്തിലും ഇവരോടൊപ്പം ഭാഗ്യം ഉണ്ടാകും. അവിടെ എല്ലാ പ്രവൃത്തികളിലും വിജയം ഉണ്ടാകും. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിങ്ങൾക്ക് പുരോഗതി ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വിജയമുണ്ടാകും. 

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണത്താൽ രൂപപ്പെടുന്ന ഭദ്രരാജയോഗം മിഥുന രാശിക്കാർക്കും ശുഭപ്രദമായിരിക്കും. ഈ സമയത്ത് പല രാശിക്കാരുടെയും വിവാഹത്തിനുള്ള സാധ്യതകൾ ഉണ്ടാകും. മാത്രമല്ല പങ്കാളിത്തത്തിലൂടെ ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

Also Read: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ! 

കന്നി (Virgo): ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഭദ്രരാജയോഗം മൂലം കന്നി രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഇവർക്ക് ഈ സമയം എല്ലാ ജോലിയിലും വിജയം കൈവരിക്കാനാകും. തിരികെ കിട്ടില്ലെന്ന് വിചാരിച്ച പണം ഈ സമയം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പ്രതീക്ഷിക്കാത്ത ധനലാഭം, വീട്ടിൽ സമാധാനവും സന്തോഷവും, കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ആദരവും ഈ സമയത്ത് വർദ്ധിക്കും.

Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ 

ധനു (sagittarius):  ഈ സമയം ധനു രാശിക്കാരുടെ ദീർഘകാലമായി മുടങ്ങിയിരുന്നു കാര്യങ്ങൾ നടക്കും. ഈ രാശിക്കാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു യാത്രയ്ക്ക് സാധ്യത. ഇക്കാലയളവിൽ ഇവർക്ക് നിക്ഷേപത്തിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സിലും നല്ല ലാഭമുണ്ടാകും. ശരിക്കും [പറഞ്ഞാൽ ബുധന്റെ സംക്രമണം വഴി രൂപം കൊള്ളുന്ന ഭദ്ര രാജയോഗം ധനു രാശിക്കാർക്കും വളരെ നല്ലതാണ്.  
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News