Raj Yog: 4 ദിവസത്തിന് ശേഷം ധനു രാശിയിൽ 'ഭദ്ര രാജയോഗം'; ഈ രാശിക്കാരുടെ അടിപൊളി സമയം തുടങ്ങും!

Budh Gochar 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അത് മറ്റ് രാശികളുമായി ചേർന്ന് ചില യോഗങ്ങൾ രൂപീകരിക്കും.  അത് എല്ലാ രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ കൊണ്ടുവരും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഗുണമെന്ന് നമുക്കറിയാം.

Written by - Ajitha Kumari | Last Updated : Nov 28, 2022, 02:50 PM IST
  • 4 ദിവസത്തിന് ശേഷം ധനു രാശിയിൽ 'ഭദ്ര രാജയോഗം'
  • രു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അത് മറ്റ് രാശികളുമായി ചേർന്ന് ചില യോഗങ്ങൾ രൂപീകരിക്കും
  • എല്ലാ രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ കൊണ്ടുവരും
Raj Yog: 4 ദിവസത്തിന് ശേഷം ധനു രാശിയിൽ 'ഭദ്ര രാജയോഗം'; ഈ രാശിക്കാരുടെ അടിപൊളി സമയം തുടങ്ങും!

Mercury Transit 2022:  എല്ലാ മാസവും ഒരു നിശ്ചിത സമയത്തുള്ള ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെ ജീവിതത്തോടെയും ബാധിക്കും.  ഈ ഡിസംബരിൽ പല വലിയ ഗ്രഹങ്ങളും രാശിമാറാൻ പോകുകയാണ്.  ഡിസംബർ 3 ന് ബുധൻ ധനു രാശിയിൽ സംക്രമിക്കും.  വ്യാപാരം, ബുദ്ധി എന്നിവയുടെ കാരകനായ ബുധൻ ഡിസംബർ 3-ന് ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും. ഈ രാജയോഗം 3 രാശിക്കാർക്ക് ശുഭകരമായിരിക്കും.  അത് ഏതൊക്കെ രാശികൾ എന്ന്‌ നോക്കാം.  

Also Read: Luckiest Zodiac Sign 2023: ഇവരാണ് 2023 ലെ ഭാഗ്യ രാശികൾ, ആദ്യ ദിനം മുതൽ ലഭിക്കും വൻ വിജയവും ഒപ്പം ധനലാഭവും! 

 

മിഥുനം (Gemini): ജ്യോതിഷ പ്രകാരം ബുധൻ ധനു രാശിയിൽ പ്രവേശിക്കുന്നത് ഭദ്ര രാജയോഗം സൃഷ്ടിക്കും അത് മിഥുന രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.  മിഥുന രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ഈ സംക്രമം നടക്കുന്നത്.  ഇതിനെ വിവാഹ ജീവിതത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭവനമായിട്ടാണ് കണക്കാക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് പങ്കാളിത്ത ജോലിയിൽ വിജയം ലഭിക്കും. ഒപ്പം പ്രണയ ബന്ധങ്ങൾക്കും ഈ സമയം നല്ലതാണ്. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. വിവാഹിതരായ ആളുകൾക്ക് ഈ സമയം ശുഭകരവും ഫലപ്രദവുമായിരിക്കും.

ഇടവം (Taurus): ബുധൻ ധനുരാശിയിൽ പ്രവേശിക്കുന്നത് കൊണ്ട്  ഭദ്ര രാജയോഗം രൂപപ്പെടുമ്മു. ഈ സമയം ഇടവ രാശിക്കാർക്ക് വളരെ  അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് ആയുസിന്റെയും, രഹസ്യ രോഗങ്ങളുടേയും  ഭവനമായി കണക്കാക്കുന്നു.  അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിൽ നിന്ന് മുക്തി നേടാണ് കഴിയും. ഗവേഷണവുമായി ബന്ധപ്പെട്ടവർക്കും ഈ സമയം അനുകൂലമായിരിക്കും. ഇനി നിങ്ങൾ നിങ്ങൾ ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലം. മാത്രമല്ല ഈ സമയത്ത് ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.

Also Read:  Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!

മീനം (Pisces): ജ്യോതിഷ പ്രകാരം മീനരാശിക്കാർക്ക് ഭദ്രരാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ പത്താം ഭാവത്തിലാണ്  ബുധൻ സംക്രമിക്കാൻ പോകുന്നത്.  ഇതിനെ ജോലി, വ്യാപാരം എന്നിവയുടെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് ഒരു പുതിയ ജോലി ലഭിച്ചേക്കാം. ഇവർക്ക് ഈ സമയത്ത് ലാഭമുണ്ടാകാം. ഒപ്പം വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകാം. ഭാഗ്യം എപ്പോഴും നിങ്ങളോടൊപ്പമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News