Budh Gochar 2023: പുതു വർഷത്തിൽ ഭദ്ര രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!

Mercury Transit 2023: ജ്യോതിഷ ശാസ്ത്ര പ്രകാരം സമ്പത്ത്, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ദാതാവായ ബുധൻ 2022 ഡിസംബറിന്റെ അവസാന ദിവസങ്ങൾ മുതൽ 2023 വർഷത്തിന്റെ ആരംഭം വരെ പലതവണ സ്ഥാനം മാറും. 

Written by - Ajitha Kumari | Last Updated : Dec 21, 2022, 02:12 PM IST
  • പുതു വർഷത്തിൽ ഭദ്ര രാജയോഗം
  • ഡിസംബർ 31 ന് ബുധൻ ധനു രാശിയിൽ വക്രഗതിയിൽ ചലിക്കും
  • ജനുവരി 18 ന് നേർരേഖയിലൂടെ സഞ്ചരിക്കും
Budh Gochar 2023: പുതു വർഷത്തിൽ ഭദ്ര രാജയോഗം;  ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!

Bhadra Rajayoga 2023: ജ്യോതിഷ ശാസ്ത്ര പ്രകാരം സമ്പത്ത്, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ദാതാവായ ബുധൻ 2022 ഡിസംബറിന്റെ അവസാന ദിവസങ്ങൾ മുതൽ 2023 വർഷത്തിന്റെ ആരംഭം വരെ പലതവണ സ്ഥാനം മാറും. ഡിസംബർ 31 ന് ബുധൻ ധനു രാശിയിൽ വക്രഗതിയിൽ ചലിക്കും ശേഷം 2023 ജനുവരി 18 ന് നേർരേഖയിലൂടെ സഞ്ചരിക്കും. 2023 ഫെബ്രുവരി 7 ന് ബുധൻ രാശിമാറി  മകരരാശിയിൽ പ്രവേശിക്കും.  ബുധന്റെ രാശിയിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ വർഷാരംഭത്തിൽ തന്നെ ഭദ്രരാജയോഗം സൃഷ്ടിക്കും.  അത് ഈ 5 രാശിക്കാർക്ക് നൽകും വൻ സമ്പത്ത്. 

Also Read: പുതുവർഷത്തിന്റെ ആദ്യ ദിനം 3 അപൂർവ്വ സംയോഗം; നൽകും ശുഭ സൂചനകൾ

മേടം (Aries): ബുധന്റെ സംക്രമം മേടരാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ സമയം ഇവരുടെ  ഭാഗ്യം തെളിയും അതിലൂടെ എല്ലാ കാര്യങ്ങളിലും വിജയവും ലഭിക്കും.  പഠനത്തിലും ജോലിയിലും വൻ നേട്ടങ്ങൾ ഉണ്ടാകും, വിദേശയാത്രയ്ക്ക് സാധ്യത. പ്രധാനപ്പെട്ട പരീക്ഷ-ഇന്റർവ്യൂവികളിൽ നിങ്ങൾക്ക് ഈ സമയം വിജയം നേടാനാകും. ധനലാഭമുണ്ടാകും. 

മിഥുനം (Gemini): മിഥുന രാശിയുടെ അധിപൻ ബുധൻ ആയതുകൊണ്ട്  ബുധന്റെ ഈ സംക്രമത്തിലൂടെ ഈ രാശിക്കർക്ക് ഏറെ ഗുണം ചെയ്യും. ദാമ്പത്യ സുഖം ലഭിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ആരോഗ്യം മെച്ചപ്പെടും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ധനലാഭം ഉണ്ടാകും,  അവിവാഹിതർക്ക് വിവാഹം കഴിക്കാം.

Also Read: എൽപിജിയോ വൈദ്യുതിയോ ആവശ്യമില്ല! ചെലവില്ലാതെ ഭക്ഷണം പാകം ചെയ്യാൻ ഈ സ്റ്റൗ ഉപയോഗിക്കൂ

 

ധനു (Sagittarius): ബുധൻ രാശി മാറി ധനു രാശിയിൽ  പ്രവേശിക്കും ഇത് ഫെബ്രുവരി 7 വരെ തുടരും. ഈ സമയം ഈ രാശിക്കാർക്ക് വളരെയധികം ഗുണമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതി, ബിസിനസിൽ വർദ്ധനവ് എന്നിവ യുണ്ടാകും. യാത്ര പോകാനുള്ള സാധ്യത. നിക്ഷേപത്തിന് നല്ല സമയം. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. തർക്കവിഷയങ്ങളിൽ വിജയം കൈവരിക്കും. 

കുംഭം (Aquarius): ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കാനുള്ള സാധ്യത. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. വ്യാപാരികൾക്ക് വൻ ലാഭം. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് സ്ഥാനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.  

Also Read: ഈ ദിവസം നഖം മുറിക്കുന്നത് വളരെ ശുഭകരം! ധന പ്രതിസന്ധി മാറിക്കിട്ടും!

മീനം (Pisces): ബുധന്റെ സംക്രമം മീനരാശിക്കാർക്ക് വളരെയധികം പുരോഗതിയുണ്ടാക്കും. ഈ സമയം കരിയറിനും ബിസിനസിനും മികച്ചതായിരിക്കും. പുതിയ ജോലി ഓഫർ ലഭിച്ചേക്കാം അല്ലെങ്കിൽ നിലവിലുള്ള ജോലിയിൽ ഒരു പ്രമോഷൻ ഉണ്ടാകും. വ്യവസായികൾക്ക് ധനം ലഭിക്കും. വലിയ ഇടപാടുകൾ ഉറപ്പിക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News