Wealth and Prosperity Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവതയായി ലക്ഷ്മിദേവിയെയാണ് പൂജിക്കുന്നത്. അതിനാല്‍തന്നെ വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ ലക്ഷ്മിദേവി എന്നും കുടികൊള്ളണം എന്ന് ആഗ്രഹിക്കും. ലക്ഷ്മിദേവിയുടെ വാസസ്ഥലമായ ഒരു വീട്ടില്‍ ഒരിയ്ക്കലും സമ്പത്തിനും അഭിവൃത്തിയ്ക്കും കുറവുണ്ടാകില്ല.
എന്നാല്‍, നമുക്കറിയാം. ചിലര്‍ ഏറെ അദ്ധ്വാനിച്ചാലും അവരുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കില്ല. പണം വരും, അപ്പോള്‍ തന്നെ അതിനുള്ള ചിലവുകളും എത്തും. അതായത്, പണം എത്തിയതറിയാതെ തീരുന്നു. ആ അവസ്ഥ അവരുടെ ജീവിതത്തെ ഏറെ ബാധിക്കും. വ്യക്തിയുടെ ജീവിതത്തില്‍ ലക്ഷ്മിദേവിയുടെ കൃപയുടെ കുറവാണ് ഇത്തരമൊരു അവസ്ഥയ്ക്ക് പിന്നില്‍. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ട്.
ലക്ഷ്മിദേവിയ്ക്ക് ഏറെ പ്രിയങ്കരമായ ചില കാര്യങ്ങള്‍ ഉണ്ട്. അത് നമ്മുടെ വീട്ടില്‍ ഉണ്ടോ? എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് ഉടന്‍ തന്നെ കൊണ്ടുവരിക. ഇത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതം സമ്പന്നമാകുകയും ചെയ്യും.
ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നില്ലേ? ഈ സാഹചര്യത്തില്‍ ഈ 4 സാധനങ്ങൾ നിങ്ങളുടെ വീട്ടില്‍ എത്തിയ്ക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളുടെമേല്‍ പെയ്തിറങ്ങാന്‍ സഹായിയ്ക്കും. അതായത്, ലക്ഷ്മിദേവിയുടെ അനുഗ്രഹം നേടാന്‍ ഈ 4 കാര്യങ്ങള്‍ നിങ്ങളെ സഹായിയ്ക്കും.
താമരപ്പൂവ് ലക്ഷ്മിദേവിയ്ക്ക് അർപ്പിക്കുക
വിശ്വാസമനുസരിച്ച്, ലക്ഷ്മിദേവിയ്ക്ക് താമര വളരെ പ്രിയപ്പെട്ടതാണ്. താമരപ്പൂവ് ലക്ഷ്മിദേവിയുടെ ഇരിപ്പിടമായി കണക്കാക്കുന്നു. വെള്ളിയാഴ്ച ലക്ഷ്മിദേവിയുടെ പാദങ്ങളിൽ താമര അർപ്പിക്കുമ്പോള്‍ ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കും. ഇതോടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയും
വീട്ടിൽ ഒരു ചൂൽ സൂക്ഷിക്കുക
വൃത്തിയുള്ള ഭവനത്തില്‍ മാത്രമേ ലക്ഷ്മിദേവി വാസമുറപ്പിക്കൂ. വീട് വൃത്തിയാക്കാന്‍ നാം ഉപയോഗിക്കുന്ന ഒന്നാണ് ചൂല്‍. ചൂൽ വീട്ടിലെ അഴുക്ക് നീക്കം ചെയ്യനും വീട് വൃത്തിയായി സൂക്ഷിക്കാനും നാം ഉപയോഗിക്കുന്നു. ചൂല്‍ ലക്ഷ്മിദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ചൂല്‍ ഉള്ള വീട്ടില്‍ ലക്ഷ്മി ദേവി വാസമുറപ്പിക്കും എന്നാണ് വിശ്വാസം. എന്നിരുന്നാലും രാത്രിയിൽ ഒരിക്കലും തൂത്തുവാരരുതെന്നും ചൂല്‍ വൃത്തികെട്ട സ്ഥലത്ത് സൂക്ഷിക്കരുതെന്നും ഓർമ്മിക്കുക.
തുളസി ചെടി നടുക
സനാതന ധർമ്മത്തിൽ തുളസിക്ക് ഏറ്റവും പവിത്രമായ ചെടിയുടെ പദവിയുണ്ട്. തുളസിയില്‍ ലക്ഷ്മി ദേവി വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ, നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവിയ്ക്ക് അഭയം നല്‍കാനായി തുളസി ചെടി ഉണ്ടാവണം. കൂടാതെ, ദിവസവും വൈകുന്നേരം വിളക്ക് കൊളുത്തി തുളസിയെ ആരാധിക്കുകയും വേണം.
വീട്ടിലെ പൂജാമുറിയില്‍ ശംഖ് സൂക്ഷിക്കുക
വിശ്വാസമനുസരിച്ച്, ലക്ഷ്മിദേവിയും ശംഖും ഒരുമിച്ച് ജനിച്ചു. ഈ സാഹചര്യത്തിൽ, ശംഖ് ലക്ഷ്മീദേവിയുടെ സഹോദരനായി കണക്കാക്കപ്പെടുന്നു. ലക്ഷ്മിദേവിക്ക് ശംഖ് ഉള്ള വീട്ടിൽ നിന്ന് ദൂരെ പോകാൻ കഴിയില്ലെന്നാണ് വിശ്വാസം
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...