നിത്യജീവിതത്തിൽ നാം എപ്പോഴും ആവർത്തിക്കുന്ന മോശം കാര്യങ്ങളുണ്ട്. മോശം ശീലങ്ങൾ നമ്മളെ കുഴപ്പങ്ങളിലേക്ക് എത്തിക്കും. വാസ്തു ശാസ്ത്ര പ്രകാരം ഇത്തരം നിരവധി ശീലങ്ങൾ മോശം ശീലങ്ങളായി പ്രതിപാദിക്കുന്നുണ്ട്. ഇത്തരം ചില ശീലങ്ങളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ധനനഷ്ടം ഉണ്ടാകുന്നു.
1- വൃത്തിക്കുറവുള്ളവർ
പലരും ദൈനംദിന ജീവിതത്തിൽ വൃത്തിയുടെ കാര്യം അങ്ങിനെ ശ്രദ്ധിക്കാറില്ല. എത്രയും മോശമായ അഴുക്കിലും സുഖമായി ജീവിക്കുന്നവരുണ്ട്. എന്നാൽ ഈ ശീലം അവരെ രോഗിയാക്കുക മാത്രമല്ല ഇവരുടെ പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വാസ്തു ശാസ്ത്രത്തിൽ, ശുചിത്വവും സമ്പത്തും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച്, ലക്ഷ്മി ദേവിയുടെ വാസ സ്ഥലത്താണ് സമ്പത്ത് ഉണ്ടാവുക. അവിടെ വൃത്തിയായി സൂക്ഷിക്കണം
2- മുതിർന്നവരെ ബഹുമാനിക്കാതിരിക്കുക
മിക്ക യുവാക്കളും വീട്ടിലെ മുതിർന്നവരെയും പ്രായമായവരും ബഹുമാനിക്കാറില്ല. വാസ്തു ശാസ്ത്ര പ്രകാരം ലക്ഷ്മി ദേവിക്ക് ഇത് അപ്രിയകരമായൊരു കാര്യമാണ്. ഇത്തരക്കാരുടെ സമ്പത്ത് ഒരിക്കലും വർദ്ധിക്കില്ല. മറിച്ച് പ്രായമായവരെ സേവിക്കുന്നതിലൂടെ അവരുടെ അറിവ്, പ്രശസ്തി, ശക്തി എന്നിവ വർദ്ധിക്കുമെന്നും നമ്മുടെ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.
Also Read: Vastu Tips: വസ്ത്രത്തിന്റെ നിറം ഒരാളുടെ പെരുമാറ്റത്തെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നതെങ്ങനെ?
3- ഉച്ചത്തിൽ സംസാരിക്കുക
വാസ്തു ശാസ്ത്ര പ്രകാരം ഉച്ചത്തിൽ സംസാരിക്കുന്നത് ശനിദോഷം ഉണ്ടാക്കും. ഇത് മൂലം സമ്മർദ്ദവും മാനസിക പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിൽ വർദ്ധിക്കാൻ തുടങ്ങുന്നു. ചിലപ്പോൾ ഒരു കാരണവുമില്ലാതെ ടെൻഷനും വിഷമവും വരെ ഉണ്ടാക്കും. ഇത് ചിലപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലിക്ക് വരെ പ്രശ്നമുണ്ടാക്കും
4- രാവിലെ വൈകി ഉണരുക
നമ്മൾ പലപ്പോഴും രാത്രി വൈകിയാണ് ഉണരുന്നത്, അതു കൊണ്ട് തന്നെ രാവിലെ വൈകി എഴുന്നേൽക്കുന്നതും നമ്മുടെ ശീലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത് ദോഷം മാത്രമല്ല, വാസ്തു ശാസ്ത്ര പ്രകാരം ഇത് മൂലെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാവും. ഓർക്കുക പ്രഭാത സൂര്യൻ നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം പകരുന്ന ഒന്നാണ്. ജീവിതത്തിൽ സമൃദ്ധിയും ഇത് പ്രധാനം ചെയ്യുന്നു.
Also Read: Astrology: പണം മുടക്കാൻ മടിയില്ലാത്തവരാണ് ഈ രാശിക്കാർ, നിങ്ങളും ഈ രാശിയാണോ?
5- എല്ലായിടത്തും തുപ്പുന്നതും തെറ്റ്
ആളുകൾ വെറ്റിലയോ പുകയിലയോ കഴിക്കുന്നത് നിത്യ ജീവിതത്തിലെ സ്ഥിരം സംഭവമാണ്. ഇതിൻറെ ഭാഗമായി തന്നെ കാണുന്നയിടത്തെല്ലാം തുപ്പുന്നതും സ്ഥിരം സംഭവമാണ്. വാസ്തു ശാസ്ത്ര പ്രകാരം, ഈ ശീലം ഉടനടി മാറ്റേണ്ടതാണ് ഇക്കാരണത്താൽ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് കുറഞ്ഞേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA