Name Astrology: ഒരു വ്യക്തിയുടെ പേരില്‍ എന്തിരിക്കുന്നു എന്നാണോ? എന്നാല്‍ അങ്ങിനെയല്ല. ജ്യോതിഷം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ പെറു ആ വ്യക്തിയുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും വ്യക്തമാക്കും. അതായത്, പേരിലൂടെ ഒരു വ്യക്തി എങ്ങിനെയായിരിയ്ക്കുമെന്നും അയാളുടെ സ്വഭാവ ഗുണങ്ങളും ഭാവിയും സാമ്പത്തിക നിലവാരവും മനസിലാക്കാന്‍ സാധിക്കും.
Also Read: Solar Eclipse 2023: ഒക്ടോബർ 14ന് സംഭവിക്കുന്ന സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് കനത്ത ദോഷം
ജ്യോതിഷം പറയുന്നതനുസരിച്ച് പേരിന്‍റെ ആദ്യ അക്ഷരത്തില്‍ നിന്നും ആ വ്യക്തി ഒരു നല്ല ജീവിത പങ്കാളിയായിരിയ്ക്കുമോ എന്ന് മനസിലാക്കാന്‍ സാധിക്കും. അതായത് ചില ആണ്‍കുട്ടികളുടെ പേരുകള്‍ പറയും അവ നല്ല ജീവിത പങ്കാളിയായിരിയ്ക്കുമെന്ന്. വളരെ നല്ല ജീവിത പങ്കാളികളായി മാറുന്ന ഇത്തരം ചില പേരുകാരായ ആൺകുട്ടികളെ കുറിച്ച് അറിയാം. ആ വ്യക്തി തന്‍റെ ഭാര്യയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക മാത്രമല്ല, അവളുടെ എല്ലാ സന്തോഷങ്ങളിലും ഏറെ ശ്രദ്ധിക്കുകയും ചെയ്യും.
Also Read: Jupiter Retrograde 2023: ഡിസംബർ 31 വരെ ഈ 3 രാശിക്കാർക്ക് അടിപൊളി സമയം!! പണം വാരിക്കോരി ചിലവഴിക്കും
A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
A എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ഇത്തരം ആൺകുട്ടികൾ ഭാര്യമാരെ വളരെയധികം സ്നേഹിക്കുന്നവരായിരിയ്ക്കും. ഈ ആണ്‍കുട്ടികള്‍ അവരുടെ ഭാര്യമാരെ ജീവനു തുല്യം സ്നേഹിക്കുകയും അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും പരിപാലിക്കുകയും ചെയ്യും. ഭാര്യയുടെ സന്തോഷത്തിനായി അവർ എന്തും ചെയ്യാനും മടിക്കില്ല.
K എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകൾ ഉള്ളവര്‍
K എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ വിശ്വസ്തരായ പങ്കാളികളാണ് എന്നാണ് ശാസ്ത്രം പറയുന്നത്. അവര്‍ അവരുടെ പങ്കാളിയെ എപ്പോഴും പിന്തുണയ്ക്കുകയും അവര്‍ക്കായി ലോകത്തോട് വേണമെങ്കില്‍ പൊരുതാനും തയാറാകും....
P എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
P എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആൺകുട്ടികൾ പങ്കാളിയെ വളരെയധികം സ്നേഹിക്കുക മാത്രമല്ല, ജീവിതകാലം മുഴുവൻ പങ്കാളിയുടെ മുഖത്ത് പുഞ്ചിരി വിടരാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവരാണ്. ഈ ആൺകുട്ടികളുടെ നർമ്മബോധം വളരെ മികച്ചതാണ്. അവരോടൊപ്പം ചിരിച്ചും കളിച്ചും ജീവിതം എപ്പോഴാണ് കടന്നുപോകുന്നത് എന്നറിയില്ല....!!
R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ ദേഷ്യക്കാരാണെങ്കിലും പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നു. അവര്‍ എല്ലായ്പ്പോഴും പങ്കാളിയോട് വളരെ വിശ്വസ്തത പുലർത്തുകയും അവരുടെ ചെറിയ സന്തോഷങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.
V എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകള്‍ ഉള്ളവര്‍
V എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാന്‍ എന്തും ചെയ്യും. പ്രണയവിവാഹം നടത്തുന്നതിൽ ഇത്തരം ആൺകുട്ടികളാണ് മുന്നിൽ. അവർ വളരെ റൊമാന്‍റിക് ആണ്, പങ്കാളിയുടെ ആഗ്രഹങ്ങള്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.