Ants and Auspicious Sign: ജ്യോതിഷവും നാട്ടു വിശ്വാസങ്ങളും അനുസരിച്ച് ഉറുമ്പിനെ ഐശ്വര്യത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നു. കറുത്ത ഉറുമ്പ്, ചുവന്ന ഉറുമ്പ് എന്നിങ്ങനെ രണ്ട് തരം ഉറുമ്പുകൾ ഉണ്ട്. കറുത്ത ഉറുമ്പ് ശുഭകരമാണെന്നും എന്നാല്‍, ചുവന്ന ഉറുമ്പ് അശുഭകരമാണെന്നും വിശ്വസിക്കപ്പെടുന്നു.
Also Read: Solar Eclipse 2023: ഒക്ടോബർ 14ന് ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് കനത്ത ദോഷം
വിശ്വാസമനുസരിച്ച് കറുത്ത ഉറുമ്പിനെ പുരോഗതിയുടെ ഘടകമായി കണക്കാക്കുന്നു. അതിനാൽ നിങ്ങൾ അവയ്ക്ക് മാവ്, അരി,പഞ്ചസാര മുതലായ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ നൽകിയാൽ അതിന്‍റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും.
ശർക്കരയും പഞ്ചസാരയും മധുരപലഹാരങ്ങളും കറുത്ത ഉറുമ്പിന് നല്‍കിയാല്‍ നിങ്ങൾക്ക് ജീവിതത്തില്‍ അത്ഭുതകരമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഈ മധുരമുള്ള വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് ഉറുമ്പിന് നല്‍കിയാല്‍ നിങ്ങള്‍ക്ക് അതിന്‍റെ ഫലം ഉടനടി ലഭിക്കും, നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാൻ തുടങ്ങും. നിങ്ങൾ കറുത്ത ഉറുമ്പിനെ കാണുകയാണ് എങ്കില്‍ ഇക്കാര്യങ്ങള്‍ അവഗണിക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ ഏറെ അത്ഭുതകരമായ നേട്ടങ്ങൾ ലഭിക്കാൻ ഈ പ്രതിവിധി ചെയ്യുക.
എന്നാല്‍, ചുവന്ന ഉറുമ്പ് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശത്രുക്കളുടെ വർദ്ധനവിന് കാരണമാകുന്നതായി പറയപ്പെടുന്നു. കൂടാതെ, രോഗങ്ങള്‍ക്കും ഇത് കാരണമാണെന്നു പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിനെ അവഗണിക്കരുത് എന്നാണ് പറയപ്പെടുന്നത്. ചുവന്ന ഉറുമ്പിനും ഭക്ഷണം നല്‍കുന്നത് പുണ്യമായി കരുതപ്പെടുന്നു. ചുവന്ന ഉറുമ്പിന് നെല്ല്, ഉപ്പ് അല്ലെങ്കിൽ പുളി എന്നിവ നല്‍കുക. അത് ശത്രുതയുടെയും രോഗത്തിന്‍റെയും ആധിക്യം കുറയ്ക്കും.
വിശ്വാസം അനുസരിച്ച് കറുത്ത ഉറുമ്പുകള്‍ ശുഭ കാര്യങ്ങളുടെ സൂചന നല്‍കുമ്പോള്‍ ചുവന്ന ഉറുമ്പ് രോഗങ്ങളുടെയും ശത്രുക്കളുടെ വർദ്ധനവിന്‍റെയും സൂചന നല്‍കുന്നു. അതായത്, ഉറുമ്പുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു എന്ന് സാരം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...