ഓരോ രാശിക്കാർക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്ളതുപോലെ തന്നെ വ്യത്യസ്ത സ്വഭാവങ്ങളുമുണ്ട്. ചില ആളുകൾ വളരെ സൗമ്യരായിരിക്കും. എന്നാൽ ചിലർക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും. ഈ ആളുകൾ അവരുടെ ദേഷ്യം കൊണ്ട് സ്വയം ദോഷം ചെയ്തേക്കും. ദേഷ്യം കൂടുതലുള്ള ചില രാശികളെ കുറിച്ച് നോക്കാം.
മേടം: ജ്യോതിഷ പ്രകാരം, മേടം രാശിയെ ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്. ചൊവ്വയെ ധീരതയുടെയും ശക്തിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ചൊവ്വയുടെ സ്വാധീനം ഉള്ളതുകൊണ്ട് തന്നെ മേടം രാശിക്കാർ വലിയ ദേഷ്യക്കാരായിരിക്കും. മാത്രവുമല്ല ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ ഇവരെ ശാന്തരാക്കുക എന്നത് അത്ര എളുപ്പമല്ല. ഏതൊരു കാര്യവും ഇവരെ പെട്ടെന്ന് അലട്ടും. ദേഷ്യത്തിൽ ഈ ആളുകൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല.
ഇടവം: ഇടവം രാശിക്കാരുടെ അടയാളം കാളയാണ്. ഇവർ കഠിനാധ്വാനികളാണ്. ഈ രാശിക്കാർക്ക് ദേഷ്യവും വളരെ കൂടുതലായിരിക്കും. ഇക്കൂട്ടർ ഒരു തരത്തിലുമുള്ള തെറ്റായ പ്രവൃത്തികൾ ചെയ്യില്ല. മറ്റുള്ളവർ തെറ്റ് ചെയ്യുന്നതും ഇവർ ക്ഷമിക്കില്ല. ഇടവം രാശിക്കാരെയും തെറ്റായ കാര്യങ്ങൾ പെട്ടെന്ന് അലോസരപ്പെടത്തും. ദേഷ്യത്തിൽ ഇവർ എന്തും വിളിച്ച് പറയുന്ന സ്വഭാവക്കാരാണ്.
ചിങ്ങം: ചിങ്ങം രാശിക്കാർ നന്നായി ആലോചിച്ച ശേഷമെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കാൻ പാടുള്ളൂ എന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇവർക്ക് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദേഷ്യം കൂടുതലായി സഹിക്കേണ്ടി വരും. ചിങ്ങം രാശിക്കാർക്ക് ദേഷ്യം വളരെ കൂടുതലായതിനാൽ അത് അവർക്ക് സ്വയം ദോഷം ചെയ്തേക്കും.
വൃശ്ചികം: ഈ രാശിക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുgത്തിയാൽ അത് ഇവർക്ക് സഹിക്കാനാവില്ല. വൃശ്ചികം രാശിക്കാർക്ക് ഏതെങ്കിലും കാര്യത്തിൽ ദേഷ്യം പിന്നെ അതിനോട് പ്രതികാരം ചെയ്തുകൊണ്ടേയിരിക്കും. ഇക്കാരണത്താൽ, അവർ തങ്ങളുടെ തെറ്റിന് പലതവണ പശ്ചാത്തപിക്കേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...