Akhanda Samrajya Rajayoga 2023: ഈ വര്‍ഷം അക്ഷയതൃതീയയും വ്യാഴത്തിന്റെ സംക്രമണവും ഒരു ദിവസമാണ് വന്നത്. അതുകൊണ്ടു തന്നെ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. രാശി പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന അല്ലെങ്കില്‍ ഓരോ സമയവും സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ അനുകൂല പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറും. ഇതിന്റെ ഫലമായി പലപ്പോഴും അനുകൂല പ്രതികൂല മാറ്റങ്ങൾ ഓരോ രാശിക്കാരിലും പ്രതിഫലിക്കും. ഇത് ശുഭ-അശുഭ ലക്ഷണങ്ങളായി സ്വാധീനം ചെലുത്തും. ഇതിലൂടെ ഉണ്ടാകുന്ന അഖണ്ഡസാമ്രാജ്യ രാജയോഗം ചില രാശിക്കാർക്ക് മാറ്റങ്ങള്‍ ഉണ്ടാക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗം ശുഭഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം...
Aslo Read: ശനി ദേവന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?
അഖണ്ഡ സാമ്രാജ്യ രാജയോഗം
ഒരു ഗ്രഹം അതിന്റെ പതിനൊന്നാം ഭാവതത്തിലും മറ്റൊരു ഗ്രഹം അതിന്റെ രണ്ടാം ഭാവത്തിലും നില്‍ക്കുമ്പോഴാണ് അഖണ്ഡസാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സമയം യോഗകാരകനായ ഗ്രഹം നിങ്ങളിൽ അനുകൂല മാറ്റങ്ങള്‍ കൊണ്ടുവരും. ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഈ രാശിക്കാര്‍ക്കുണ്ടാവുന്നത്. ഈ യോഗം സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കുന്നതിന് സഹായിക്കും. ഇവര്‍ക്ക് ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Aslo Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും
മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അഖണ്ഡസാമ്രാജ്യ രാജയോഗത്തിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ഇത് കൂടാതെ ഓഹരി വിപണിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ലോട്ടറി എടുക്കുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിക്കും. വിദേശ ജോലിയും വരുമാനവും നിങ്ങളെ തേടി എത്തും. ഓഹരി വിപണിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ സഹായിക്കും. വിദേശത്ത് ജോലി മാത്രമല്ല പഠനാവശ്യങ്ങള്‍ക്ക് കൂടി പോവുന്നതിന് സാധിക്കും. മിഥുനം രാശിക്കാര്‍ക്ക് ഈ സമയം രാജയോഗ സമാനമായ ജീവിതമാണ് ഏപ്രില്‍ 22 ന് ശേഷം ഉണ്ടാവുന്നത്.
ചിങ്ങം (Leo): മിഥുന രാശിക്കാരെ പോലെ തന്നെ ചിങ്ങം രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും അഖണ്ഡസാമ്രാജ്യ രാജയോഗം നിമിത്തം ഉണ്ടാകും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനേക്കാള്‍ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും, കുടുംബത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. ജോലിസംബന്ധമായി യാത്ര ചെയ്യുന്നതിന് നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിദേശ ജോലിക്കൊപ്പം വിദേശത്ത് സ്ഥിര താമസമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും അതിലെല്ലാം തന്നെ വിജയം കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയം കൂടിയാണിത്.
Also Read: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മകരം (Capricorn): മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം സൃഷ്ടിക്കുന്ന അഖണ്ഡ സാമ്രാജ്യ രാജയോഗം വളരെയധികം ഗുണം നൽകും. ഇത് നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുത്തും. ജോലിയില്‍ പ്രമോഷനും ആഗ്രഹിക്കുന്ന പല മാറ്റങ്ങളും കൊണ്ടുവരും. ഓഫീസില്‍ നിങ്ങള്‍ എറ്റെടുക്കുന്ന പുതിയ ചുമതല നല്ല രീതിയില്‍ നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. മേലധികാരി നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടനാവുകയും നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ശമ്പള വര്‍ദ്ധനവും മറ്റും ഈ രാശിക്കാര്‍ക്ക് ഏപ്രില്‍ 22-ന് ശേഷം സാധാരണമായി കാണുന്ന ഭാഗ്യങ്ങളില്‍ ഒന്നാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ ഇവരെ തേടി വരും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയം കൂടിയാണിത്. വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നൽകും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...