Saturn in Aquarius 2024: 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!! ശനി ദേവൻ കൃപ വര്‍ഷിക്കും

Saturn in Aquarius 2024:  ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 07:07 AM IST
  • ജ്യോതിഷം അനുസരിച്ച് ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും.
Saturn in Aquarius 2024: 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!! ശനി ദേവൻ കൃപ വര്‍ഷിക്കും

Shani in Kumbh 2024: ജ്യോതിഷത്തില്‍ ശനി ദേവന്‍ ക്രൂരനും എന്നാല്‍ ഒരേസമയം നീതിയുടെ ദൈവമായും കണക്കാക്കപ്പെടുന്നു.  ശനി ദേവൻ ഒരു വ്യക്തിക്ക് ആ വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച്  ഫലം നല്‍കുന്നു. 

ജ്യോതിഷം അനുസരിച്ച് ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും. 

Also Read: Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം     
 
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച്  ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ പ്രത്യേക പൂജകള്‍ ചെയ്യുന്നത്. 

Also Read:  Karnataka Hijab Ban: കർണാടകയിലെ ഹിജാബ്‌ നിരോധനം പിൻവലിക്കുന്നു, വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ല, സിദ്ധരാമയ്യ 
  
ശനി ദേവ് പ്രസാദിച്ചാൽ, ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ശനിയുടെ നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു...

ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു.  
 
നീതിയുടെ ദൈവമായ ശനി ദേവന്‍ ഇപ്പോള്‍ കുംഭ രാശിയിലാണ്. ജ്യോതിഷം പറയുന്നതനുസരിച്ച്  2024-ൽ ശനി കുംഭത്തിൽ തുടരും. ശനിയുടെ മാറുന്ന ചലനം 12 രാശികളെയും ബാധിക്കുന്നു. ഇത് മൂന്ന് രാശിക്കാരെ പ്രത്യേക രീതിയിൽ ബാധിക്കും. ഈ 3 രാശികളെകുറിച്ച് അറിയാം. 

മേടം രാശി (Aries Zodiac Sign)  

മേടം രാശിക്കാർക്ക് 2024 വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലികളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. കരിയറിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. പണം നിക്ഷേപിക്കാൻ പുതിയ വഴികൾ കണ്ടെത്താം. എന്നാൽ ഏറെ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക.
 
ചിങ്ങം രാശി (Leo Zodiac Sign)  

ചിങ്ങം രാശിക്കാർക്ക് 2024 ൽ ശനി ദേവൻ പല  നേട്ടങ്ങളും പ്രദാനം ചെയ്യും. പുതിയ സാമ്പത്തിക  സ്രോതസ്സുകൾ തുറന്നു കിട്ടും.  നിങ്ങളുടെ കരിയറിൽ പുരോഗതിയും പുതിയ ജോലിയ്ക്ക് അവസരവും ലഭിക്കും. ഇത് നിങ്ങളുടെ കരിയറിനെ കൂടുതൽ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അടുത്ത വർഷം മികച്ചതായിരിക്കും. സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെങ്കിലും എല്ലാം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. 

തുലാം രാശി  (Libra Zodiac Sign)  
 
തുലാം രാശിക്കാർക്ക് 2024 ഏറെ ശുഭകരമായിരിയ്ക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയും. അടുത്ത വർഷം ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗം പിടിപെടാനുള്ള സാധ്യതയുണ്ടാകും. കുട്ടികൾ പരീക്ഷകളിൽ വിജയിക്കും. കുടുംബവുമായുള്ള ബന്ധവും കൂടുതൽ ആഴത്തിലാകുകയും കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് അവസരം ലഭിക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News