Highrich fraud case: 1630 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഇഡിയെ വെട്ടിച്ചുകടന്ന് "ഹൈ റിച്ച്" ദമ്പതികൾ, പോലീസിന്റെ സഹായത്തോടെ വ്യാപക അന്വേഷണം

Highrich Fraud ED Raid: ഹൈ റിച്ച് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 10:11 AM IST
  • തങ്ങൾ എത്തുന്നതിന് മുൻപ് തന്നെ റെയ്ഡിന്റെ വിവരം അറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്
  • കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമാണ് രാവിലെ പത്തോടെ ഇഡി റെയ്ഡിനെത്തിയത്
Highrich fraud case: 1630 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഇഡിയെ വെട്ടിച്ചുകടന്ന് "ഹൈ റിച്ച്" ദമ്പതികൾ, പോലീസിന്റെ സഹായത്തോടെ വ്യാപക അന്വേഷണം

തൃശൂർ: 1630 കോടി രൂപയുടെ ഹൈ റിച്ച് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞു. നിക്ഷേപ തട്ടിപ്പും ഹവാല ഇടപാടും നടത്തിയ കമ്പനിയിൽ റെയ്ഡിനെത്തിയ ഇ‍‍ഡി സംഘത്തെ വെട്ടിച്ചു കടന്ന മുഖ്യപ്രതികളായ ദമ്പതികളെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തൊട്ടാകെ അന്വേഷണം ആരംഭിച്ചു.

ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനിയുടെ സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണ് ഡ്രൈവർക്കൊപ്പം കാറിൽ രക്ഷപ്പെട്ടത്. സായുധസേനയ്ക്കൊപ്പമെത്തിയ ഇഡി സംഘത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിലൂടെ ഇവർ കാറിൽ അതിവേഗം കടന്നുകളഞ്ഞതായാണ് സൂചന.

എന്നാൽ, തങ്ങൾ എത്തുന്നതിന് മുൻപ് തന്നെ റെയ്ഡിന്റെ വിവരം അറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമാണ് രാവിലെ പത്തോടെ ഇഡി റെയ്ഡിനെത്തിയത്.

ALSO READ: മുൻ കാമുകനുമായി ഒന്നിക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

അതീവ രഹസ്യമായാണ് റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നത് ഇഡിക്ക് തിരിച്ചടിയായി. 1,630 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ചേർപ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, 100 കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

ജിഎസ്ടി വെട്ടിപ്പ് മാത്രമാണെന്ന് പ്രതാപനും ശ്രീനയും വാദം ഉയർത്തിയെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1,630 കോടി തട്ടിയെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നത് ഇവർക്ക് തിരിച്ചടിയായി. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News