Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ; വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി, പി എസ് സി പരീക്ഷയും മാറ്റി

Kerala Rain Alerts : പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ് ജില്ല കലക്ടർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:03 PM IST
  • പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ് ജില്ല കലക്ടർ അറിയിച്ചു.
  • മഴയെ തുടർന്ന് പി എസ് സി പരീക്ഷയും മാറ്റി.
  • തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി
Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ; വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി, പി എസ് സി പരീക്ഷയും മാറ്റി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് തുടർന്നാണ് നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ് ജില്ല കലക്ടർ അറിയിച്ചു. മഴയെ തുടർന്ന് പി എസ് സി പരീക്ഷയും മാറ്റി.

തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റൻറ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമത പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും; മറ്റു ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു.

ALSO READ : Kerala rain alerts: മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴപെയ്യും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുന്നു. ഡാമുകളിലും നദീതീരങ്ങളിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദ്ദേശം. കിഴക്കൻ മലയോര മേഖലകളിൽ മഴ തുടരും. തീരദേശത്തും ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ അരമണിക്കൂറായി മഴ മാറി നിൽക്കുന്നു. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധനം തുടരുന്നു

മഴയെ തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ നേമത്തിന് സമീപം റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം കന്യാകുമാരി പാതയിൽ കുഴിത്തുറയ്ക്ക് സമീപം ട്രാക്കിൽ മരം കടപുഴകി വീണു. ഫയർഫോഴ്സും നാട്ടുകാരും റെയിൽവേ അധികൃതരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇതെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു.

ട്രെയിനുകൾ വൈകുന്നു

തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ കുഴിത്തുറയിൽ മരം കടപുഴകി വീണു

കൊല്ലം - ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ് പാറശാലയിൽ പിടിച്ചിട്ടു

കൊല്ലം - നാഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ പിടിച്ചിട്ടു

തിരുവനന്തപുരം - നാഗർകോവിൽ എക്സ്പ്രസ് നേമത്തും പിടിച്ചിട്ടു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News