Onam kit: ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം; എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി.ആർ അനിൽ

Minister GR Anil: ഓണക്കിറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഒന്നാം ഓണത്തിനും കിറ്റ് നൽകാനുള്ള തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്നും മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 04:38 PM IST
  • മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു
  • അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം അധികൃതർ തടഞ്ഞു
Onam kit: ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം; എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. ഓണക്കിറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഒന്നാം ഓണത്തിനും കിറ്റ് നൽകാനുള്ള തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി അറിയിച്ചു. നെൽ കർഷകർക്കുള്ള മുഴുവൻ കുടിശികയും കൊടുത്ത് തീർത്തതായും മന്ത്രി വ്യക്തമാക്കി.

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാനും ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കണം. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം അധികൃതർ തടഞ്ഞു.

ALSO READ: ഓണക്കിറ്റ് കൊടുത്തത് ആറ് ജില്ലകളിൽ; കൊല്ലത്ത് 1 ഉം, കോട്ടയത്ത് 3 ഉം കിറ്റുകൾ

കേന്ദ്രതിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശം നൽകി. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ അഭിപ്രായത്തെ തുടർന്നാണ് കിറ്റ്‌ വിതരണം തടഞ്ഞത്. കലക്‌ട്രേറ്റിൽ വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇപ്പോൾ കിറ്റ്‌ നൽകാമോയെന്ന് ഉയർന്ന് വന്ന അഭിപ്രായമാണ്‌ കിറ്റ് വിതരണം തടയുന്നതിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News