Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Cyclone Biparjoy: കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 09:52 AM IST
  • ജൂൺ അവസാനവാരത്തോടെ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്
  • ജില്ലകൾ കേന്ദ്രീകരിച്ച നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല
Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജില്ലകൾ കേന്ദ്രീകരിച്ച നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കാലവർഷത്തിനൊപ്പം ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും മഴ ലഭിക്കും.

ജൂൺ അവസാനവാരത്തോടെ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര - കച്ച് മേഖല വഴി ജാഖു തുറമുഖത്തിന് സമീപം ബിപോർജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്തിൽ നിന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കച്ചിൽ നിന്നും നിരവധി പേരെ ഒഴിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി നാവികസേനയും കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കൺട്രോൾ റൂമുകളും ആരംഭിച്ചു.

അതിതീവ്രമായ ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നിലവിൽ വടക്കുകിഴക്കും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ അറബിക്കടലിലും പോർബന്ദറിന് 290 കിലോമീറ്റർ തെക്കുപടിഞ്ഞാറും ജാഖൗ തുറമുഖത്തിന് 360 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇത് അതിതീവ്ര ചുഴലിക്കാറ്റായി ജൂൺ പതിനഞ്ചിന് വൈകുന്നേരത്തോടെ ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര-കച്ച് കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ALSO READ: Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ്; ​ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

​ഗുജറാത്ത് തീരത്ത് കരയിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റിൽ ആളപായം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് റിലീഫ് കമ്മീഷണർ അലോക് പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച മുതൽ രണ്ട് ഘട്ടങ്ങളിലായി രക്ഷാപ്രവർത്തനം നടത്തുമെന്നും കടൽത്തീരത്ത് അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ആളുകളെ ആദ്യം മാറ്റുമെന്നും പാണ്ഡെ പറഞ്ഞു. അതിനുശേഷം, തീരത്ത് നിന്ന് അഞ്ച് മുതൽ 10 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും മുൻഗണന നൽകും.

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) 12 ടീമുകളെ വീതം വിന്യസിക്കുകയും തീരത്ത് നിന്ന് ഒഴിപ്പിച്ച ആളുകളുടെ താമസം, ഭക്ഷണം, മരുന്ന് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ, പ്രശ്നബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.

ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക്-കിഴക്കൻ അറബിക്കടലിന് മുകളിൽ അതിതീവ്രചുഴലിക്കാറ്റായി മാറിയിരുന്നു. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര-കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവി (ഗുജറാത്ത്‌) ക്കും കറാച്ചി (പാകിസ്ഥാൻ) ക്കും ഇടയിൽ  ജാഖു പോർട്ടിന് സമീപം ജൂൺ 15ന്  വൈകുന്നേരത്തോടെ പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ‍വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News