തിരുവനന്തപുരം: മംഗലപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മംഗലപുരം തലക്കോണം ഷെമീർ മൻസിലിൽ ഷെഹിൻ (28) ആണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ടെക്‌നോസിറ്റിക്ക് സമീപം കാരമൂട് വച്ചു പന്നിക്കൂട്ടം ഷെഹിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വരുന്ന ഡിസംബർ ഏഴിന് ഷെഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2010ൽ ടെക്‌നോപാർക്ക് ടെക്‌നോസിറ്റിക്ക് ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെ കാട്ടുപന്നികൾ പെറ്റു പെരുകി. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കുകയും കാരമൂട് സിആർപി റോഡിലും നാഷണൽ ഹൈവേയിലും പന്നികൾ കൂട്ടമായി ഇറങ്ങി നിരവധി ബൈക്ക് യാത്രകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ALSO READ: വയനാട്ടിൽ അമ്പലത്തിലേക്ക് പോയ യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്ക്
ഇതേ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിന് കൊച്ചു കുട്ടികളടക്കം നിരവധി തവണ ഇരയായിട്ടുണ്ട്. നായകളും പന്നികളും കുറുകെ ചാടി നിരവധി ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടുപന്നികളുടെയും തെരുവുനായകളുടെയും ആവസാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ടെക്‌നോസിറ്റിയിലെ കാടുകളിൽ പന്നികൾ പെറ്റു പെരുകുന്നതൊഴിവാക്കാൻ ടെക്‌നോപാർക്ക് അധികൃതരോട് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
മാലിന്യ നിക്ഷേപം തടഞ്ഞ് കാട്ടുപന്നികളെയും തെരുവുനായ്ക്കളേയും നിയന്ത്രിക്കാൻ മംഗലപുരം പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാടുകൾ വെട്ടി തെളിച്ച് ടെക്നോ സിറ്റിക്ക് ചുറ്റുമതിൽ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.