Nipah Virus: നിപ്പയിൽ ആശ്വാസം; പുതിയ കേസുകളില്ല, ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉണ്ടായിരുന്ന 11 പേർകൂടി നെഗറ്റീവ്

Nipah Cases Updates: ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരാണ് ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 01:55 PM IST
  • വെള്ളിയാഴ്ചവരെ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്
  • പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി
  • രണ്ട് കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് നിലവിൽ ഐസൊലേഷനിൽ തുടരുന്നത്
Nipah Virus: നിപ്പയിൽ ആശ്വാസം; പുതിയ കേസുകളില്ല, ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉണ്ടായിരുന്ന 11 പേർകൂടി നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനയില്‍ 11 സാമ്പിളുകൾ കൂടി നെ​ഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരാണ് ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉണ്ടായിരുന്നത്. ഇവരുടെ പരിശോധനാഫലമാണ് നെ​ഗറ്റീവായിരിക്കുന്നത്.

വെള്ളിയാഴ്ചവരെ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് നിലവിൽ ഐസൊലേഷനിൽ തുടരുന്നത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ട്രേസിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികളും ഉടനെ പൂർത്തിയാക്കും. അതിനായി അദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ഇതിന് പോലീസിന്റെ ഭാ​ഗത്ത് നിന്നും സഹായം തേടിയിട്ടുണ്ട്. സാമ്പിള്‍ ശേഖരണത്തിന് രോഗികളെ എത്തിക്കാന്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

സമ്പര്‍ക്കത്തില്‍പ്പെട്ട മറ്റ് ജില്ലകളിലുള്ളവരുടെ സാമ്പിളും ശനിയാഴ്ച തന്നെ ശേഖരിക്കും. രോഗികള്‍ക്ക് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ മോണോ ക്ലോണല്‍ ആന്റി ബോഡി എത്തിക്കാന്‍ കേന്ദ്രം സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News