വുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്

 മൂന്ന്  ​ഗവേഷകർ ചികിത്സ തേടിയിരുന്നതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 24, 2021, 02:37 PM IST
  • വൈറസ് വ്യാപനം ഉണ്ടായത് വുഹാനിലെ ലാബിൽ നിന്നാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടിലെ തെളിവുകൾ
  • ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു
  • കൊവിഡ് 19 വ്യാപനത്തെക്കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിന് മുൻപാണ് ​ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയത്
  • ലോകാരോ​ഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാരംഭഘട്ടത്തിലെ ഡാറ്റകൾ നൽകാൻ ചൈന വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു
വുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് തന്നെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്. മൂന്ന്  ​ഗവേഷകർ ചികിത്സ തേടിയിരുന്നതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ പുറത്ത് വിടാത്തെ യുഎസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മാധ്യമ വാർത്തകൾ.

വൈറസ് വ്യാപനം ഉണ്ടായത് വുഹാനിലെ (Wuhan) ലാബിൽ നിന്നാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടിലെ തെളിവുകൾ. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. കൊവിഡ് 19 (Covid-19) വ്യാപനത്തെക്കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിന് മുൻപാണ് ​ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയത്.

ALSO READ: WHO: Corona Virus വുഹാന്‍ ലാബില്‍നിന്ന്​ പടര്‍ന്നതിന്​ തെളിവില്ല, ചൈനയെ പിന്തുണച്ച് വീണ്ടും ലോകാരോഗ്യ സംഘടന

എത്ര ​ഗവേഷകരാണ് അസുഖബാധിതരായത്, അസുഖം ബാധിച്ച  സമയം, ഇവരുടെ ആശുപത്രി സന്ദർശനം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ റിപ്പോർട്ടിലുണ്ട്. കൊവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസ്, നോർവേ, കാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്യുന്നതിനായി ലോകാരോ​ഗ്യസംഘടനയുടെ അടുത്ത യോ​ഗം നടക്കാനിരിക്കേയാണ് പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

ALSO READ: Coronavirus ന്റെ ഉത്ഭവം വുഹാനിലെ മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാൻ സാധ്യതയുണ്ടെന്ന് WHO; കൂടുതൽ അന്വേഷണങ്ങൾ നടത്തും

വുഹാനിലെ ലാബിൽ നിന്നല്ല വൈറസ് ഉത്ഭവിച്ചതെന്ന് ഫെബ്രുവരിയിൽ നടത്തിയ സന്ദർശനത്തിന് ശേഷം ലോകാരോ​ഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ലോകാരോ​ഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാരംഭഘട്ടത്തിലെ ഡാറ്റകൾ നൽകാൻ ചൈന വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇത് അന്വേഷണത്തെ സങ്കീർണമാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ചൈന ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News