വജ്രം മുതല്‍ ഒട്ടകപക്ഷിയുടെ മുട്ട വരെ...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്തുമസ് ട്രീയുമായി കെംപിന്‍സ്കി ഹോട്ടല്‍. സ്പെയ്നിലെ മാര്‍ബെല്ലയിലാണ് കെംപിന്‍സ്കി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 

Last Updated : Dec 16, 2019, 02:38 PM IST
വജ്രം മുതല്‍ ഒട്ടകപക്ഷിയുടെ മുട്ട വരെ...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്തുമസ് ട്രീയുമായി കെംപിന്‍സ്കി ഹോട്ടല്‍. സ്പെയ്നിലെ മാര്‍ബെല്ലയിലാണ് കെംപിന്‍സ്കി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 

15 മില്ല്യന്‍ ഡോളറില്‍ അധികം തുക ചിലവഴിച്ചാണ് ക്രിസ്തുമാസ് ട്രീ നിര്‍മ്മിച്ചിരിക്കുന്നത്. പിങ്ക്, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള വജ്രങ്ങളാണ് ട്രീയുടെ പ്രത്യേകത. 

കൂടാതെ, വിലയേറിയ ആഭരണങ്ങളും ട്രീയില്‍ കോര്‍ത്തിട്ടുണ്ട്. ത്രീഡിയില്‍ പ്രിന്‍റ് ചെയ്ത പീക്കോക്ക് ചോക്കലേറ്റ്, ഒട്ടകപക്ഷിയുടെ മുട്ട, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും ട്രീയുടെ പ്രത്യേകതയാണ്. 

ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനറാണ് ഈ ക്രിസ്തുമസ് ട്രീയുടെ നിര്‍മ്മാണത്തിന് പിന്നില്‍. 

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്തുമസ് ട്രീയെന്ന് ഹോട്ടല്‍ അധികൃതര്‍ അവകാശപ്പെടുന്ന ഈ ട്രീ കാണാന്‍ നിരവധി പേരാണ് ദിവസേന കെംപിന്‍സ്കി ഹോട്ടലിലെത്തുന്നത്. 

Trending News