Woman ad for partner: ആറടി പോക്കം, തമാശ പറയണം; വരനെ കിട്ടാനുണ്ടോ? ലക്ഷങ്ങൾ വാ​ഗ്ദാനവുമായി യുവതി

Woman advertisement to find partner offers 4 lack: ഇത് തമാശയായി കണക്കാക്കരുത് എന്നും യുവതി പ്രത്യേകം പറയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 03:37 PM IST
  • തനിക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടുപിടിക്കാനാകാത്ത ഒരു അമേരിക്കൻ യുവതി ഒടുവിൽ ചെയ്ത കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
  • സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഈവ് ടില്ലി കോൾസൺ ആണ് ഇങ്ങനെയൊരു പരസ്യവുമായി എത്തിയത്.
Woman ad for partner: ആറടി പോക്കം, തമാശ പറയണം; വരനെ കിട്ടാനുണ്ടോ? ലക്ഷങ്ങൾ വാ​ഗ്ദാനവുമായി യുവതി

വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ്. ഇന്നത്തെ കാലത്താണെങ്കിൽ അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുന്നതിനായി ഒട്ടേറെ മാർ​ഗങ്ങൾ ഉണ്ട്. എന്നാൽ പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും തനിക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടുപിടിക്കാനാകാത്ത ഒരു അമേരിക്കൻ യുവതി ഒടുവിൽ ചെയ്ത കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറ്റൊന്നുമല്ല ഒരു പരസ്യം നൽകി.

ചുമ്മതൊരു പരസ്യം അല്ല പങ്കാളിയെ കണ്ടെത്തുന്നയാൾക്ക് 4 ലക്ഷം രൂപ പാരിദോഷികവും പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഈവ് ടില്ലി കോൾസൺ ആണ് ഇങ്ങനെയൊരു പരസ്യവുമായി എത്തിയത്. ടിക്ടോക് വഴിയാണ് ഈവ് ഇത്തരത്തിലൊരു ഓഫർ മുന്നോട്ട് വച്ചത്. മുപ്പത്തിനാലുകാരിയായ കാലിഫോർണിയ സ്വദേശിയാണ് ഈവ്. പങ്കാളിയെ കണ്ടെത്തിയാൽ പ്രതിഫലമായി 4.16 ലക്ഷം രൂപ നൽകാമെന്ന് അവൾ സുഹൃത്തുക്കൾക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ സുഹൃത്തുക്കൾക്ക് അതിന് സാധിക്കാതെ വന്നതോടെയാണ് ടിക്ടോക്കിലെ ഫോളേവേഴ്സിന് ഇത്തരത്തിലൊരു ഓഫർ നൽകിയത്. തന്റെ പുരുഷനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ഈവ് ടില്ലി പറയുന്നുണ്ട്. ആറടി പൊക്കം വേണം, നല്ല നർമ്മ ബോധം ഉള്ള ആളായിരിക്കണം, പുറത്തു പോകാൻ ഇഷ്ടപ്പെടുന്നവനും സ്പോർ്ട്സ് ഇഷ്ടപ്പെടുന്നയാളും ആയിരിക്കണം. ഇതൊക്കെയാണ് യുവതിയുടെ ഡിമാൻഡുകൾ.

ALSO READ: മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി ഏറ്റെടുത്ത് ദുബായ് മലയാളികൾ

താൻ തമാശ പറയുകയല്ലെന്നും അവർ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഈ പരസ്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത മട്ടാണ്. ചിലർ സ്വയമേവ തങ്ങൾ ഇത്തരത്തിലുള്ള ആളാണെന്ന് പറയുമ്പോൾ മറ്റ് ചിലർ അനുയോജ്യനായ ആളെ കണ്ടെത്താനായി സഹായിക്കാമെന്ന് വാ​ഗ്ദാനം ചെയ്യുന്നു. വേറെ ചിലരാകട്ടെ യുവതിയുടെ ആ​ഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് സഫലമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News