തണുത്ത് വിറച്ച് അമേരിക്ക ; പലയിടത്തും ശീതക്കൊടുങ്കാറ്റ് ; വൈദ്യുതിബന്ധം തകരാറിൽ

അതിശൈത്യവും ശീതക്കാറ്റും കാരണം അമേരിക്കയിലെ പല സംസ്ഥാനങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 11:37 AM IST
  • ശീതക്കാറ്റ് വൈദ്യുത വിതരണത്തെയും ബാധിച്ചു
  • 15 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്
  • ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത്
തണുത്ത് വിറച്ച് അമേരിക്ക ; പലയിടത്തും ശീതക്കൊടുങ്കാറ്റ് ; വൈദ്യുതിബന്ധം തകരാറിൽ

അമേരിക്കയിലും കാനഡയിലും അതിശൈത്യം രൂക്ഷമായി തുടരുന്നു . അതിശൈത്യത്തിനൊപ്പം ശീത കൊടുങ്കാറ്റും ആഞ്ഞുവീശുകയാണ് . ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നത്   .   ന്യൂയോർക്ക്, ബഫലോ നഗരങ്ങളിലാണ് സ്ഥിതി സങ്കീർണമായത്. അമേരിക്കയിൽ മാത്രം 60 പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകൾ . 

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 50 ഡിഗ്രി സെൽഷ്യസ്‍ വരെ താപനിലയാണ് രേഖപ്പെടുത്തുന്നത് . രാജ്യത്ത്ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.അതിശൈത്യവും ശീതക്കാറ്റും കാരണം അമേരിക്കയിലെ പല സംസ്ഥാനങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്. ശീതക്കാറ്റ് വൈദ്യുത വിതരണത്തെയും ബാധിച്ചു . 15 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട് . അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെയാണ് ശൈത്യം ബാധിച്ചത്. 

കാനഡയിലെ ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ശീതകാറ്റ് നാശനഷ്ട്ങ്ങള്‍ വരുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി 2.5 കോടി ജനങ്ങളെ ശൈത്യം ബാധിച്ചുവെന്നാണ് വിവരം . ഓസ്ട്രിയയിലും ശൈത്യം കാര്യമായി നാശം വിതച്ചു .ഓസ്ട്രിയയിലുണ്ടായ ഹിമപാതത്തിൽ നിരവധി പേരെ കാണാതായി . 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News