UK Next PM : ഇനി ഈ ഇന്ത്യൻ വംശജൻ ബ്രിട്ടൺ ഭരിക്കുമോ? ജോൺസണിന് ശേഷം ആര്?

UK Political Crisis : കൺസർവേറ്റീവ് പാർട്ടിയുടെ ഒരു എംപി തങ്ങളുടെ 8 സഹപ്രവർത്തകരുടെ പിന്തുണയോടെ നാമനിർദേശം ചെയ്യണം. ഇനി അഥവാ രണ്ട് നേതാക്കൾ അങ്ങനെ മുന്നേട്ട് വരുകെയാണെങ്കിൽ രഹസ്യ ബാലറ്റിലൂടെ ടോറി നേതാവിനെ കണ്ടെത്തും.

Written by - Jenish Thomas | Last Updated : Jul 7, 2022, 08:36 PM IST
  • ബ്രെക്സിറ്റും കൺസർവേറ്റീവ് പാർട്ടിയും
  • ആരാണ് ജോൺസിനെ മുട്ടുകുത്തിച്ച് ഋഷി സുനക്ക്
  • ടോറി നേതാവിനെ എങ്ങനെ കണ്ടെത്തും?
UK Next PM : ഇനി ഈ ഇന്ത്യൻ വംശജൻ ബ്രിട്ടൺ ഭരിക്കുമോ? ജോൺസണിന് ശേഷം ആര്?

ലണ്ടൺ : പാർട്ടിക്കുള്ളിലെ പടനയക്കവും കൂട്ടരാജി പ്രതിഷേധവും ബോറിസ് ജോൺസണിനെ യുകെ പാർലമെന്റിന്റെ പടി ഇറക്കുമ്പോൾ ബാക്കി ആകുന്ന ചോദ്യം ആരാകും ബ്രിട്ടണിന്റെ അടുത്ത പ്രധാനമന്ത്രി. ജോൺസൺ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി ആരാണെന്ന് അറിയാൻ ഇനി അടുത്ത ഒരു തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് നിഗമനങ്ങളും നിരീക്ഷണങ്ങളും അറിയിക്കുന്നത്. ഒക്ടോബർ വരെ കാവൽ പ്രധാനമന്ത്രിയായി ജോൺസൺ തുടരുകയും ചെയ്യും. എന്നിരുന്നാലും ജോൺസിന്റെ പിൻഗാമിയായി ടോറി നേതാവിനെ ഉടൻ തന്നെ കൺസർവേറ്റീവ് പാർട്ടി പ്രഖ്യപിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ബ്രെക്സിറ്റും കൺസർവേറ്റീവ് പാർട്ടിയും

കൺസർവേറ്റീവ് പാർട്ടിക്ക് നിലവിൽ ഒരൊറ്റ ഘടകമാണ് പുതിയോ ടോറി നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഉള്ളത്. ബ്രെക്സിറ്റ് അനുകൂല നിലപാട്. എന്നാൽ ജോൺസണിനെ താഴെ ഇറക്കിയ പാർട്ടിക്കുള്ളിലെ പട ഒരുക്കം ആ നിലപാടിൽ മാത്രം കൺസർവേറ്റീവ് പാർട്ടിക്ക് ഊന്നി നിൽക്കേണ്ടി വരുമെന്ന് സംശയമാണ്. 

ബ്രിട്ടീഷ് മാധ്യമങ്ങൾ പരിശോധിക്കുന്നടിസ്ഥാനത്തിൽ ബോറിസ് ജോൺസണിന്റെ പിൻഗാമിയായി യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്താൻ സാധ്യത പെന്നി മോർഡോണ്ടാണ്. നിലവിൽ കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ബ്രെക്സിറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലും വ്യാപാര മന്ത്രി പെന്നി മോർഡോണ്ടായിരിക്കും അടുത്ത ടോറി നേതാവെന്നാണ് യുകെ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. പക്ഷെ പെന്നിയിൽ ഒതുങ്ങിന്നില്ല കൺസർവേറ്റീവ് പാർട്ടി തലപ്പത്തേക്കെത്താൻ സാധ്യതയുള്ള നേതാക്കളുടെ പട്ടിക. 

മോർഡോണ്ടിന് ശേഷം ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഇന്ത്യൻ വംശജൻ ഋഷി സുനക്കിനാണ്. ജോൺസിന് പുറത്തേക്കുള്ള വഴി ആദ്യം തുറന്ന് കാട്ടിയത് ഈ ഇന്ത്യൻ വംശജനായ സാമ്പത്തികകാര്യ മന്ത്രിയുടെ രാജി പ്രതിഷേധമാണ്. സുനക്കും പാകിസ്ഥാൻ വംശജനുമായി ആരോഗ്യമന്ത്രി സജിദ് ജാവേദും ചേർന്നാണ് പിഞ്ചർ വിഷത്തിൽ ജോൺസൺ സർക്കാരിനെ പ്രതിരോധത്തിലാക്കി ആദ്യം രാജി സമർപ്പിക്കുന്നത്. പിന്നീട് വന്ന 48 മണിക്കൂറിനുള്ളിൽ ബ്രിട്ടൺ കണ്ടത് ഒരു ഡെസനിലധികം രാജി സമർപ്പിച്ചുകൊണ്ടുള്ള പ്രതിഷേധമായിരുന്നു. 

ആരാണ് ജോൺസിനെ മുട്ടുകുത്തിച്ച് ഋഷി സുനക്ക്

പശ്ചിമ ആഫ്രിക്കയിൽ നിന്നും കുടിയേറിയ ഇന്ത്യൻ മാതാപിതക്കളുടെ മകൻ. ഋഷിയുടെ പിതാവ് നാഷ്ണൽ ഹെൽത്ത് സർവീസിലെ ആരോഗ്യ പ്രവർത്തകനും മാതാവ് ഫാർമസി കടയുടെ ഉടമയുനമായിരുന്നു. 42 വയസ് വരെ ബിസിനെസ് ശ്രദ്ധ കേന്ദ്രീകരിച്ച ഋഷി അതിന് ശേഷമാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഐടി സ്ഥാപനമായ ഇൻഫോസിസന്റെ സ്ഥാപകനായ എൻ.ആർ നാരയണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ.

2020തിലാണ് യുകെയുടെ സാമ്പത്തികകാര്യ മന്ത്രിയായി ഋഷി ചുമതലയേൽക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ആടിയുലഞ്ഞ യുകെ സാമ്പത്തിക വ്യവസ്ഥ പിടിച്ച് നിർത്തിയതിലുള്ള ഋഷിയുടെ പങ്ക് കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ ഇന്ത്യൻ വംശജന്റെ സ്ഥാനം ഉയർന്നു. എന്നിരുന്നാലും ജോൺസണിന്റെ പാർട്ടി ഗേറ്റും ഭാര്യ അക്ഷിതയുടെ ടാക്സ് സംബന്ധിച്ചുള്ള വിഷയവും ഋഷി പേരിൽ കളങ്കം വീഴാൻ ഇടയായിട്ടുണ്ട്. 

ടോറി നേതാവിനെ എങ്ങനെ കണ്ടെത്തും?

കൺസർവേറ്റീവ് പാർട്ടിയുടെ ഒരു എംപി തങ്ങളുടെ 8 സഹപ്രവർത്തകരുടെ പിന്തുണയോടെ നാമനിർദേശം ചെയ്യണം. ഇനി അഥവാ രണ്ട് നേതാക്കൾ അങ്ങനെ മുന്നേട്ട് വരുകെയാണെങ്കിൽ രഹസ്യ ബാലറ്റിലൂടെ ടോറി നേതാവിനെ കണ്ടെത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News