G20 Summit 2023: എന്താണ് ജി 20 ഉച്ചകോടി? ആരൊക്കെയാണ് അംഗങ്ങൾ?

G20 Summit Delhi: 1999-ൽ കിഴക്കനേഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്‌കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ പരിരക്ഷിക്കുക എന്നതാണ്

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 02:44 PM IST
  • 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ജി 20 യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്
  • ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ബ്രസീൽ എന്നിവയാണ് അധ്യക്ഷരാകുന്ന മറ്റ് രാജ്യങ്ങൾ
  • ഡൽഹിയിലാണ് ഇത്തവണ ജി 20 നടക്കുന്നത്
G20 Summit 2023: എന്താണ് ജി 20 ഉച്ചകോടി? ആരൊക്കെയാണ് അംഗങ്ങൾ?

കുറച്ച് ദിവസങ്ങളായി രാജ്യത്ത് വിവാദങ്ങളായും അല്ലാതെ ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്നാണ് ജി 20. പേര് പോലെ തന്നെ ലോകത്തെ 20 ആഗോള ശക്തികളാക്കി ചുരുക്കിയാണ് ജി 20 എന്ന പേരാകുന്നത്. ലോകത്തെ വ്യാവസായികമായി വികസിച്ചതും വ്യാവസായിക വളർച്ചയിലുള്ളതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മ കൂടിയാണ് ജി-20. 1999 സെപ്റ്റംബർ 26നാണ് ജി-20 നിലവിൽ വന്നത് . പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി-20 ഗ്രൂപ്പ്.

1999-ൽ കിഴക്കനേഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്‌കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിക്കാതിരിക്കുക എന്നതാണ്. ലോകത്തിൻറെ ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നവരാണ് ഈ ഗ്രൂപ്പിലെ അംഗ രാജ്യങ്ങൾ.

അതുകൊണ്ട് തന്നെ ഇതിലെ തീരുമാനങ്ങൾ ലോക സാമ്പത്തിക വ്യവസ്ഥയുടെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ പങ്ക് തന്നെ വഹിച്ചേക്കാം. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ജി 20 യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്. മൂന്ന് രാജ്യങ്ങളിലായാണ് അധ്യക്ഷ സ്ഥാനം മാറുന്നത്.  ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ബ്രസീൽ എന്നിവയാണ് അധ്യക്ഷ സ്ഥാനമുള്ള മറ്റ് രാജ്യങ്ങൾ.

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ് പിന്നെ യൂറോപ്യൻ യൂണിയനുമാണ് അംഗങ്ങൾ. G20 അംഗങ്ങൾ ആഗോള ജിഡിപിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നവരാണ്.ബംഗ്ളാദേശ്, ഇജിപ്ത്,മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യു.എ.ഇ

ഇത്തവണ എവിടെ?

ഡൽഹിയിലാണ് ഇത്തവണ ജി 20 നടക്കുന്നത്. ഇതിനായി രാജ്യത്തെ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.  യു.എസ് പ്രസിഡന്‍് ജോ ബൈഡന്‍, യു.കെ. പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തുടങ്ങിയ ലോക നേതാക്കള്‍ ഉള്‍പ്പെടെ ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലെ നേതാക്കളെയും പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് എന്നിവര്‍ ഉച്ചകോടിക്കെത്തില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News