Viral Video: സൂര്യകാന്തി പൂക്കൾ നിങ്ങൾ പോക്കറ്റിൽ ഇടൂ, മരിക്കുമ്പോൾ അവ യുക്രൈൻ മണ്ണിൽ വളരും; റഷ്യൻ സൈനികരെ നേരിടുന്ന ഉക്രേനിയൻ വനിത

ആരാണെന്ന് ഇതുവരെയും  തിരിച്ചറിഞ്ഞിട്ടില്ല.ഒരു റഷ്യൻ   സൈനികന് നേരെ ആക്രോശിക്കുകയാണ് ഇവർ

Written by - Anuja Prasad | Edited by - M Arun | Last Updated : Mar 14, 2022, 12:59 PM IST
  • സൈനികരിൽ ഒരാൾ ഞങ്ങൾക്കിവിടെ വ്യായാമം ഉണ്ടെന്നും നിങ്ങൾ ഇവിടെ നിന്നു പോകണമെന്നും പറയുന്നു
  • ട്വിറ്ററിലൂടെ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം
  • നിരവധി പേർ ഇതിനോടകം തന്നെ ദ‍ൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു കഴിഞ്ഞു
Viral Video: സൂര്യകാന്തി പൂക്കൾ നിങ്ങൾ പോക്കറ്റിൽ ഇടൂ, മരിക്കുമ്പോൾ  അവ യുക്രൈൻ മണ്ണിൽ വളരും; റഷ്യൻ സൈനികരെ നേരിടുന്ന ഉക്രേനിയൻ വനിത

റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ നാൾ മുതൽ തന്നെ  യുദ്ധവുമായി ബന്ധപ്പെട്ട നിരവധി ദ‍ൃ‌ശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.ഇപ്പോൾ സാമൂഹ്യ  മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകർഷിക്കുന്നത് യുക്രൈനിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പാണ്. ആയുധധാരികളായ റഷ്യൻ സൈനികരെ ഒരു ഉക്രേനിയൻ വനിത നേരിടുന്ന വീഡിയോ വൈറലാകുന്നു.

യുക്രൈനിലെ അസോവ് കടലിന് സമീപമുള്ള തുറമുഖ നഗരമായ ഹെനിചെസ്കിൽ നിന്നുള്ളതാണ് ഈ വീഡിയോ.ഇവർ ആരാണെന്ന് ഇതുവരെയും  തിരിച്ചറിഞ്ഞിട്ടില്ല.ഒരു റഷ്യൻ   സൈനികന് നേരെ ആക്രോശിക്കുകയാണ് ഇവർ.

ഈ സൂര്യകാന്തി പൂക്കൾ നിങ്ങൾ പോക്കറ്റിൽ ഇടുക,നിങ്ങൾ മരിക്കുമ്പോൾ  അവ യുക്രൈൻ മണ്ണിൽ വളരും എന്നാണ്  അവർ വീഡിയോയിൽ പറയുന്നത്.നിങ്ങൾ ആരാണെന്ന് റഷ്യൻ സൈനികരോട് സ്ത്രീ ചോദിക്കുന്നു.

സൈനികരിൽ ഒരാൾ ഞങ്ങൾക്കിവിടെ വ്യായാമം ഉണ്ടെന്നും നിങ്ങൾ  ഇവിടെ നിന്നു പോകണമെന്നും പറയുന്നു.ഇതിന് മറുപടിയായി നിങ്ങൾ ഏതു തരത്തിലുള്ള വ്യായാമം ചെയ്യുന്നുവെന്നും  നിങ്ങൾ റഷ്യൻ ആണോയെന്നുമാണ് സ്ത്രീ ചോദിക്കുന്നത്.തുടർന്ന് അതെ എന്നാണ് പട്ടാളക്കാരൻ നൽകുന്ന മറുപടി.

നിങ്ങൾ അധിനിവേശക്കാരും അവർ ഫാസിസ്റ്റുകളുമാണെന്ന്   സ്ത്രീ പറയുകയും സൂര്യകാന്തി വിത്തുകൾ അവരുടെ പോക്കറ്റിൽ ഇടണമെന്നും അങ്ങനെ വിത്തുകൾ സൈനികർ മരിക്കുമ്പോൾ അവ യുക്രൈൻ മണ്ണിൽ വളരുമെന്നും പറയുന്നു.

ട്വിറ്ററിലൂടെ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്.നിരവധി പേർ ഇതിനോടകം തന്നെ ദ‍ൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു കഴിഞ്ഞു.റഷ്യൻ യുവതിക്ക് ഐക്യദാർഢ്യവുമായി നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.ലക്ഷക്കണക്കിനാളുകളാണ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News