സാമൂഹിക മാധ്യമങ്ങളിൽ എപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ഇങ്ങനെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ കോമഡിയും ഇൻസ്റ്റാഗ്രാം റീലുകളും വിവാഹങ്ങളുടെ വീഡിയോയും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ സ്വഭാവം അറിയാനുള്ള താത്പര്യവും, അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാനുള്ള കാരണം. വിവാഹ വേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് വിവാഹങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം.ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും സ്‌ട്രെസും ടെൻഷനും ഒക്കെ മാറാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. പേടിപ്പെടുത്തുന്നതും ചിരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകളും നമ്മൾ നിരവധി കാണാറുണ്ട്. ഇപ്പോൾ ആളുകൾക്ക് സന്തോഷം ഉണ്ടാക്കുന്ന രണ്ട് ആന കുട്ടികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.
ALSO READ: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
സേവ് എലിഫന്റ്റ് ഫൗണ്ടേഷൻ എന്ന പേജിൽ നിന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ രണ്ട് ആനക്കുട്ടികളെ കാണാം. രണ്ട് പേരും ചെളിയിൽ കിടന്നുരുണ്ട് എത്തിയിരിക്കുകയാണ് രണ്ട് ആനക്കുട്ടികളും. രണ്ട് പേരുടെയും ദേഹത്ത് ചെളി പറ്റി പിടിച്ചിട്ടുണ്ട്. എലെഫന്റ്റ് നേച്ചർ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. പൈ മൈ ആന്റ് ചാബ എന്നീ ആനക്കുട്ടികളുടെ വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു ടയർ ഉരുട്ടി വണ്ടി കളിക്കുകയാണ് രണ്ട് ആനക്കുട്ടികളും. ഇതിനോടകം 1 മില്യണിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...