Viral Video : ജീപ്പിന് നേരെ പാഞ്ഞടുത്ത് ആന , പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

Viral Video : സു വില്യംസ് എന്ന യാത്രാപ്രേമിയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 05:47 PM IST
  • സു വില്യംസ് എന്ന യാത്രാപ്രേമിയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • സൗത്ത് ആഫ്രിക്കയിലെ ഒരു സഫാരി പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്.
  • ആന നിങ്ങളുടെ നേരെ വന്നാൽ നിങ്ങൾ വഴി മാറി പോകണമെന്ന അടി കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Video : ജീപ്പിന് നേരെ പാഞ്ഞടുത്ത് ആന , പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ കാണുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഇഷ്ടപ്പെടുന്നവരുടെ എണ്ണമാണ് കൂടുതൽ. വിവാഹവേദികൾ നൽകുന്ന സന്തോഷവും കുസൃതികളും ഡാൻസും ഒക്കെയാണ് പലപ്പോഴും വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങൾ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും അവരുടെ ജീവിതം എങ്ങനെയാണെന്ന് അറിയാനുള്ള ആഗ്രഹവുമാണ് മൃഗങ്ങളുടെ വീഡിയോകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇപ്പോൾ ഒരു ആന വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  പലപ്പോഴും ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും ആനകളെ കാണാൻ മിക്കവർക്കും ഇഷ്ടമാണ്. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും.  ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം.  ഇപ്പോൾ ഒരു ആന വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ഭയപ്പെടുത്തുന്ന വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

ALSO READ: Viral Video: ചിത്രശലഭത്തെ പിടിക്കാനോടുന്ന പെൻഗ്വിനുകൾ, വീഡിയോ വൈറൽ

സു വില്യംസ് എന്ന യാത്രാപ്രേമിയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ഒരു സഫാരി പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. വീഡിയോയിൽ വിനോദ സഞ്ചാരികളുടെ ജീപ്പിന് നേരെ ദേഷ്യപ്പെട്ട് പാഞ്ഞ് വരികെയാണ് ഒരു ഒറ്റയാൻ. മറ്റ് വഴികളും ഈ സഫാരി പാർക്കിൽ ഇല്ല. രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ ജീപ്പ് റിവേഴ്‌സ് എടുത്ത് പോകുകയാണ്  സഞ്ചാരികൾ. കുറച്ച് പിന്നോട് പോയി കഴിയുമ്പോൾ ആന സ്വയം വഴിമാറി പോകുകയും  ചെയ്യുന്നുണ്ട്. ആന നിങ്ങളുടെ നേരെ വന്നാൽ നിങ്ങൾ വഴി മാറി പോകണമെന്ന അടി കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News