Viral Video: തടാകത്തിൽ നീന്തുന്നയാളെ ആക്രമിക്കുന്ന ചീങ്കണ്ണി; അടുത്ത നിമിഷം നടന്നത് കണ്ടോ? ഞെട്ടിക്കുന്ന വീഡിയോ

Shocking Video: 2021ൽ പങ്കുവച്ച ഹൃദയം സ്തംഭിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 10:46 PM IST
  • ബ്രസീലിൽ നിന്നുള്ള ദൃശ്യമാണ് ഈ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്
  • ഒരു തടാകത്തിൽ നീന്തുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
  • എന്നാൽ, പെട്ടെന്ന് ഒരു ചീങ്കണ്ണി ഇയാളുടെ അടുത്തേക്കെത്തി
  • ചീങ്കണ്ണി ഇയാളെ പിന്തുടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം
Viral Video:  തടാകത്തിൽ നീന്തുന്നയാളെ ആക്രമിക്കുന്ന ചീങ്കണ്ണി; അടുത്ത നിമിഷം നടന്നത് കണ്ടോ? ഞെട്ടിക്കുന്ന വീഡിയോ

ദിനംപ്രതി നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇവയിൽ ചില ദൃശ്യങ്ങൾ വൈറലാകും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യമാണ് ഇത്. തടാകത്തിൽ നീന്തുകയായിരുന്ന ഒരാളെ ചീങ്കണ്ണി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 2021-ൽ ദ സൺ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ നിരവധി കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്. 2021ൽ പങ്കുവച്ച ഹൃദയം സ്തംഭിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ബ്രസീലിൽ നിന്നുള്ള ദൃശ്യമാണ് ഈ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ഒരു തടാകത്തിൽ നീന്തുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ, പെട്ടെന്ന് ഒരു ചീങ്കണ്ണി ഇയാളുടെ അടുത്തേക്കെത്തി. ചീങ്കണ്ണി ഇയാളെ പിന്തുടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആ മനുഷ്യൻ കഴിയുന്നത്ര വേഗത്തിൽ കരയിലേക്ക് നീന്തുകയാണ്. ഏറെ പരിശ്രമിച്ച് അയാൾ കരയിലേക്ക് നീന്തുന്നുണ്ടെങ്കിലും അടുത്ത നിമിഷം ചീങ്കണ്ണി ആ മനുഷ്യന്റെ കയ്യിൽ കടിച്ചു. എന്നാൽ, ധൈര്യം കൈവിടാതെ അയാൾ വീണ്ടും നീന്തുകയാണ്. ചീങ്കണ്ണി വീണ്ടും അയാളെ ആക്രമിക്കുന്നത് കാണാം.

ചീങ്കണ്ണി അയാളെ വരിഞ്ഞ് മുറുക്കാൻ ശ്രമിക്കുകയാണ്. ഒരു നിമിഷം ചീങ്കണ്ണിയും മനുഷ്യനും ചെറിയ കുമിളകൾ മാത്രം ബാക്കിയാക്കി വെള്ളത്തിന് അടിയിലേക്ക് പോകുന്നത് ഹൃദയം സ്തംഭിപ്പിക്കുന്ന നിമിഷമാണ്. എന്നാല‍്, ഉടൻ തന്നെ ചീങ്കണ്ണിയും മനുഷ്യനും വെള്ളത്തിന് മുകളിലേക്ക് വന്നു. ആ മനുഷ്യൻ കരയിലേക്ക് അടുക്കാറായി. ആ മനുഷ്യൻ രക്ഷപ്പെട്ട് കരയിലേക്ക് കയറി. കയ്യിലെ മുറിവിൽ നിന്ന് രക്തം വരുന്നത് അയാൾ പരിശോധിക്കുന്നത് കാണാം. സാരമുള്ള പരിക്കല്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News