ഫൈസറിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് Joe Biden

കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിനായ ഫൈ​സ​ര്‍ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സാണ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ബൈ‍ഡൻ സ്വീ​ക​രിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 10:19 AM IST
  • തിങ്കളാഴ്ചയാണ് പ്രസി‍ഡന്റ് ബൂസ്റ്റർ ഡോസ് (Booster Dose) എടുത്തത്.
  • വാക്സിൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.
  • ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.
  • ര​ണ്ടാമത്തെ ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത്.
ഫൈസറിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് Joe Biden

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് (US President) ജോ ​ബൈ​ഡ​ന്‍ (Joe Biden) ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിനായ ഫൈ​സ​ര്‍ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സാണ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ബൈ‍ഡൻ സ്വീ​ക​രിച്ചത്. തിങ്കളാഴ്ചയാണ് പ്രസി‍ഡന്റ് ബൂസ്റ്റർ ഡോസ് (Booster Dose) എടുത്തത്. വാക്സിൻ (Vaccine) സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ര​ണ്ടാമത്തെ ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത്. 

Also Read: Vaccine Booster Dose : രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് തത്‌ക്കാലം നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു

പല രാജ്യങ്ങളിലും Covid Vaccine രണ്ട് ഡോസും സ്വീകരിച്ച് 6 മാസം കഴിഞ്ഞവര്‍ക്ക് Booster Dose നല്‍കിത്തുടങ്ങിയിട്ടുണ്ട്. UAEയില്‍ സിനോഫാം 2 ഡോസ് വാക്സിന്‍  എടുത്ത് 6 മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ്  നല്‍കി വരികയാണ്‌. 

Also Read: UAE: Sinopharm വാക്സിന്‍ എടുത്തവര്‍ക്ക് ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

എന്നാൽ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം നൽകില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്ന് നീതി ആയോഗ് ആണ് തീരുമാനിച്ചത്. വിദഗ്ദ്ധർ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ അദ്യക്ഷനായ വികെ പോൾ അറിയിച്ചിട്ടുണ്ട്.

Also Read: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്? 

Booster Dose നല്‍കുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്ന അവസരത്തില്‍  ലോകാരോഗ്യ സംഘടന  (World Health Organisation - WHO) പറയുന്നത് ഇപ്രകാരമാണ്. Covid Vaccine ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ ഇല്ലയോ? വേണമെങ്കില്‍ എത്ര മാസങ്ങള്‍ക്ക് ശേഷം?  എന്നത്  സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്.  ഈ പഠനം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും വേണ്ടി വരും. അതിനാല്‍, ബൂസ്റ്റർ ഡോസ് എത്ര പ്രധാനമാണെന്ന് പഠനങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News