അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പിൻമാറ്റം യുഎസ് സൈന്യം ഓ​ഗസ്റ്റ് 31ന് പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് Joe Biden

20 വർഷമാണ് യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ തുടർന്നത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 06:02 PM IST
  • 20 വർഷമാണ് യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ തുടർന്നത്.
  • ഒരു രാഷ്ട്രം നിർമിച്ച് നൽകുന്ന ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജോ ബൈഡൻ പറഞ്ഞു
  • അമേരിക്കൻ എംബസിക്ക് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ സേനയെ അവിടെ വിന്യസിക്കും
  • അഫ്​ഗാൻ നേതാക്കൾ കഴിവുള്ളവരാണെന്നും താലിബാൻ ഭരണത്തിലെത്തുമെന്ന് കരുതുന്നില്ലെന്നും ബൈഡൻ പറഞ്ഞു
അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പിൻമാറ്റം യുഎസ് സൈന്യം ഓ​ഗസ്റ്റ് 31ന് പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് Joe Biden

വാഷിങ്ടൺ ഡിസി: അഫ്​ഗാനിസ്ഥാനിൽ (Afghanistan) നിന്നുള്ള സേന പിന്മാറ്റം പുരോ​ഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സേന പിന്മാറ്റം ഓ​ഗസ്റ്റ് 31ന് അവസാനിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. 20 വർഷമാണ് യുഎസ് സൈന്യം (US Army) അഫ്​ഗാനിസ്ഥാനിൽ തുടർന്നത്.

ഒരു രാഷ്ട്രം നിർമിച്ച് നൽകുന്ന ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജോ ബൈഡൻ (Joe Biden) പറഞ്ഞു. അഫ്​ഗാനിസ്ഥാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

ALSO READ: Bangladesh Fire: ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു

അമേരിക്കൻ എംബസിക്ക് (American Embassy) സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ സേനയെ അവിടെ വിന്യസിക്കും. അഫ്​​ഗാനിസ്ഥാന് ആവശ്യമായ മാനുഷിക-സാമ്പത്തിക സഹായങ്ങൾ തുടരും. അഫ്​ഗാൻ നേതാക്കൾ കഴിവുള്ളവരാണെന്നും താലിബാൻ ഭരണത്തിലെത്തുമെന്ന് കരുതുന്നില്ലെന്നും ബൈഡൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News