Russia-Ukraine War: ഇന്ത്യയുടെ പിന്തുണ തേടി യുക്രൈൻ, മോ​ദിയോട് സംസാരിച്ചുവെന്ന് സെലൻസ്കി

യുഎൻ സുരക്ഷാ കൗൺസിലിൽ പിന്തുണ നൽകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചുവെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 08:02 PM IST
  • വിഷയത്തിൽ മോദിയോട് പിന്തുണ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • യുഎൻ സുരക്ഷാ കൗൺസിലിൽ പിന്തുണ നൽകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചുവെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു.
  • അക്രമം നിർത്താൻ ഒരുമിച്ച് നിൽക്കാം എന്നും അദ്ദേഹം കുറിച്ചു.
Russia-Ukraine War: ഇന്ത്യയുടെ പിന്തുണ തേടി യുക്രൈൻ, മോ​ദിയോട് സംസാരിച്ചുവെന്ന് സെലൻസ്കി

യുക്രൈനിലെ റഷ്യൻ അധിനിവേശം സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. വിഷയത്തിൽ മോദിയോട് പിന്തുണ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിൽ പിന്തുണ നൽകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചുവെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു. അക്രമം നിർത്താൻ ഒരുമിച്ച് നിൽക്കാം എന്നും അദ്ദേഹം കുറിച്ചു. എന്നാൽ യുദ്ധം നിർത്തി  സമാധാനപരമായി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. 

അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 5 മണി മുതൽ രാവിലെ 8 മണിവരെ ആരും പുറത്തിറങ്ങരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നവരെയെല്ലാം ശത്രു സൈന്യത്തിന്റെ ഭാഗമായി കാണുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 

Also Read: Viral Video: കീവിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം - വീഡിയോ

കീവിൽ നിന്ന് രക്ഷപെടാൻ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി റിപ്പോർട്ടുകൾ. എനിക്കിപ്പോൾ ആവശ്യം ഒളിച്ചോടാനുള്ള സഹായമല്ല മറിച്ച് ആയുധങ്ങളാണെന്ന് സെലെൻസ്കി പറഞ്ഞതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News