Tsunami Warning: ജക്കാർത്തക്ക് സമീപം ഭൂകമ്പം ,റിക്ടർ സ്കെയിലിൽ 6.1 തീവ്രത : ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ്

അതേസമയം ഭൂകമ്പത്തിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 27, 2022, 01:14 PM IST
  • ഭൂകമ്പത്തിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കിഴക്കൻ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയിലാണ് ഈ പ്രദേശം
  • വടക്ക് ഇന്തോനേഷ്യയും തെക്ക് ഓസ്‌ട്രേലിയയും ഉള്ള ഒരു ദ്വീപ് രാഷ്ട്രമാണ് തിമോർ-ലെസ്റ്റെ
Tsunami Warning: ജക്കാർത്തക്ക് സമീപം ഭൂകമ്പം ,റിക്ടർ സ്കെയിലിൽ 6.1 തീവ്രത :  ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യ: ജക്കാർത്തക്ക് സമീപം കിഴക്കൻ തിമോറിലുണ്ടായ ഭൂചലനത്തിൻറെ ഭാഗമായി  ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.1 ആണ് തീവ്രത രേഖപ്പെടുത്തിയത്.

അതേസമയം ഭൂകമ്പത്തിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്. തിമോർ ദ്വീപിന്റെ കിഴക്കൻ അറ്റത്ത് നിന്ന് 51.4 കിലോമീറ്റർ (32 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കിഴക്കൻ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയിലാണ് ഈ പ്രദേശം. 

ALSO READ: Tsunami 2004 | ആ കൂറ്റൻ തിരമാലകൾ കരയെ വിഴുങ്ങിട്ട് ഇന്ന് 17 വർഷം

വടക്ക് ഇന്തോനേഷ്യയും തെക്ക് ഓസ്‌ട്രേലിയയും ഉള്ള ഒരു ദ്വീപ് രാഷ്ട്രമാണ് തിമോർ-ലെസ്റ്റെ എന്ന് അറിയപ്പെടുന്ന ഈസ്റ്റ് തിമോർ. ഇന്തോനേഷ്യ പസഫിക് റിംഗ് ഓഫ് ഫയർ, തെക്കുകിഴക്കൻ ഏഷ്യ പസഫികിൻറെ ഭാഗങ്ങൾ എന്നിവയിലൂടെ വ്യാപിച്ചു കിടക്കുന്ന ഭൂകമ്പ ബാധിത പ്രദേശമാണ് കിഴക്കൻ തിമോർ.

അതിനിടയിൽ ഇന്ത്യൻ ഓഷ്യൻ സുനാമി വാണിങ്ങ് ആൻഡ് മിറ്റിഗേഷൻ സിസ്റ്റം (IOTWMS) രാജ്യത്തെ വിവിധ തീര  മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുനാമി ഭീഷണി മേഖലകൾ മുഴുവൻ ഒഴിപ്പിക്കാൻ  അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ : തു​ര്‍​ക്കി​യി​ല്‍ വ​ന്‍ ഭൂകമ്പം, കനത്ത നാശനഷ്ടം, നി​ര​വ​ധി പേ​ര്‍ മ​രി​ച്ചു

ഫെബ്രുവരിയിൽ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 2004-ൽ സുമാത്രയുടെ തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 170,000 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യോനേഷ്യയിലുടെ നീളം 220,000 പേർ അന്ന് മരിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News