വൈറൽ വീഡിയോ: ആളുകൾ അവരുടെ വളർത്തുമൃഗങ്ങളെ, സാധാരണയായി നായ്ക്കളെ പുറത്തേക്ക് നടക്കാൻ കൊണ്ടുപോകുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത് മൃഗങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മാത്രമല്ല ഇത് ഉടമകളുടെയും ശാരീരികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വളർത്തുമൃഗങ്ങൾ വീട്ടിൽ നിന്ന് സ്വയം പുറത്തിറങ്ങുകയും അവയെ കാണാതാകുകയും ചെയ്യാറുണ്ട്. കാണാതായ വളർത്തുമൃഗത്തെ കണ്ടാൽ അയൽവാസികൾ ഉടമകളെ അറിയിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ പുറത്തിറങ്ങി നടക്കുന്ന ആ വളർത്തുമൃഗം ഒരു വലിയ കുടവയാണെങ്കിലോ?
Someone's illegal pet tiger got loose in a Houston neighborhood... pic.twitter.com/qtCAYuOjYX
— Sweaty Palms & That Tingly Feeling (@naturerareside) January 23, 2023
ഈ ദൃശ്യങ്ങളിൽ ഒരു കടുവ ജനവാസ മേഖലയിൽ വളരെ കൂളായി നടക്കുന്നത് കാണാം. ഒരു മനുഷ്യൻ കൈത്തോക്ക് ചൂണ്ടി അതിനെ നേരിടാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ അടിക്കുറിപ്പ് അനുസരിച്ച്, വീഡിയോ യുഎസിലെ ടെക്സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളതാണ്. ആരുടെയോ നിയമവിരുദ്ധ വളർത്തുമൃഗമെന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. ഇത് വളരെ അപകടകരമാണെന്നും വന്യമൃഗങ്ങളെ വീടുകളിൽ വളർത്തരുതെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...