Taliban Rule In Afghanistan: വിദ്യാഭ്യാസ വിലക്കിന് പിന്നാലെ അഫ്ഗാൻ സ്ത്രീകൾക്ക് പാർക്ക്, ജിം വിലക്കേർപ്പെടുത്തി താലിബാൻ

Taliban Rule In Afghanistan:  കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്‌ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 08:38 AM IST
  • സ്ത്രീകളാരും പാർക്കുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലിബാൻ സംഘങ്ങൾ പാർക്കുകൾ നിരീക്ഷിക്കും
  • അമ്മമാരോടൊപ്പം പാർക്കിൽ പോകുന്ന കുട്ടികളെയും നിരോധനം ബാധിക്കും
Taliban Rule In Afghanistan: വിദ്യാഭ്യാസ വിലക്കിന് പിന്നാലെ അഫ്ഗാൻ സ്ത്രീകൾക്ക് പാർക്ക്, ജിം വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ:  Taliban Rule In Afghanistan: വിദ്യാഭ്യാസ വിലക്കിന് പിന്നാലെ അഫ്‌ഗാൻ സ്ത്രീകൾക്ക് പൊതു പാർക്കുകളിലും ജിമ്മുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം.  ഉത്തരവിന് പിന്നാലെ ബുധനാഴ്‌ച കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്നും സ്ത്രീകളെ തടഞ്ഞതായി റിപ്പോർട്ടുണ്ട്. പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു.

Also Read: ലോക ജനസംഖ്യ 800 കോടിയിലേക്ക്; ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ചൈന തന്നെ

ബമ്പർ കാറുകളും, ഫെറിസ് വീലും പോലുള്ള റൈഡുകളുള്ള കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സ്ത്രീകളെ പ്രവേശിക്കാൻ സമ്മതിക്കാതെ താലിബാൻ ഏജന്റുമാർ തിരിച്ചയച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പേരക്കുട്ടികൾക്കൊപ്പം പാർക്കിലുണ്ടായിരുന്ന സ്ത്രീകളെ ഉൾപ്പെടെയാണ് തിരിച്ചയച്ചത്.  ഈ കുട്ടികൾ ജീവിതത്തിൽ നല്ലതൊന്നും കാണാത്തവരാണെന്നും അവർക്കൽപ്പം വിനോദവും കളിയും ചിരിയും ആവശ്യമാണെന്നും കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ഇവർ റോയിറ്റേഴ്‌സിനോട് പറഞ്ഞു. സ്ത്രീകളെ പാർക്കുകളിൽ പ്രവേശിപ്പിക്കരുതെന്ന് താലിബാൻ ഉദ്യോഗസ്ഥർ തങ്ങൾക്ക് നിർദ്ദേശം നൽകിയിയതായി പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത രണ്ട് പാർക്ക് ഓപ്പറേറ്റർമാർ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.  എന്നാൽ പാർക്കിലും ജിമ്മിലും പ്രത്യേക പ്രവേശന സമയം ഏർപ്പെടുത്തിയിരുന്നുവെന്നും നിയമലംഘനം പതിവായപ്പോഴാണ് പൂർണ്ണ വിലക്ക് കൊണ്ടുവരുന്നതെന്നും ദുരാചാര സദാചാര മന്ത്രാലയത്തിന്റെ വാക്താവ് അറിയിച്ചത്. 

Also Read: വ്യാഴം നേർരേഖയിൽ സൃഷ്ടിക്കും ഗജകേസരി യോഗം: ഈ 3 രാശിക്കാരുടെ ഭാഗ്യം ഉദിക്കും ഒപ്പം ആഗ്രഹസാഫല്യവും! 

കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു.  മുഖം മറയ്‌ക്കാതെ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നതുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഒരു പുരുഷ ബന്ധുവിനൊപ്പം മാത്രമേ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുമതിയുള്ളൂ. എങ്കിലും  നഗരപ്രദേശങ്ങളിലെ നിരവധി സ്ത്രീകൾ നിയമങ്ങൾ അവഗണിക്കുകയും ചിലർക്ക് സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News