ഇസ്‌ലാമാബാദ്: കറാച്ചി സർവകലാശാലയിൽ നടന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് ചൈനീസ് യുവതികൾ ഉൾപ്പെടെ നാല് പേരാണ് സ്ഫോടനത്തിൽ കൊലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി സർവകലാശാല കാമ്പസിനുള്ളിലണ് സ്‌ഫോടനമുണ്ടായത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ മരത്തിന് സമീപം നിൽക്കുന്നതും വാൻ അടുത്ത് എത്തിയ ഉടനെ സ്ഫോടനം ഉണ്ടാകുന്നതും കാണാം. നാല് പേർ കൊല്ലപ്പെടാനിടയായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ചൈനീസ് പൗരന്മാരെ ഉന്നം വച്ച് ബലൂചിസ്താൻ ലിബറേഷൻ ആർമി മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Also Read: Karachi Bomb Blast : കറാച്ചി സർവകലാശാലയ്ക്കുള്ളിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
ഏപ്രിൽ 26 ചൊവ്വാഴ്ച ചൈനീസ് ഭാഷ പഠന കേന്ദ്രമായ കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനം നടന്ന ഉടൻ സുരക്ഷ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഹുആങ് ഗുയിപിങ്, ഡിങ് മുപെങ്, ചെൻ സായി എന്നീ ചൈന സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ പാകിസ്ഥാനി ഡ്രൈവറായ ഖാലിദും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നരിക്കുന്നതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരതരമാണെന്ന് വിവിധ വൃത്തങ്ങൾ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
BREAKING Pakistan :
Warning Graphic Content
Video footage shows the moment of suicide attack on Chinese national’s vehicle in Karachi university
Footage shows the suicide bomber blew herself when the Van arrived #Karachi #Sindh #China #University #Blast #Explosion pic.twitter.com/7qLSDCS0vh— Zaid Ahmd (@realzaidzayn) April 26, 2022
കഴിഞ്ഞ വർഷം സമാനമായ ആക്രമണത്തിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖവയിൽ 9 ചൈന സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. ഖൈബറിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പാകിസ്ഥാന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...