കോവിഡ്-19 മഹാമാരിയുടെ പിടിയിലാണ് ലോകം. മുഴുവനും. ഉടന്‍ തന്നെ കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ലോകം...
അതേസമയം, കോവിഡ് (COVID-19) ലോകത്തെ ആക്രമിച്ചു കൊണ്ടിരിക്കുമ്പോഴും വര്‍ഷാവസാനം എത്തുന്ന ക്രിസ്മസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍. അത്തരത്തില്‍ ക്രിസ്മസിനായി നടത്തിയ ഒരു തയ്യാറെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ബെല്‍ജിയത്തിലെ ഡെന്‍ബര്‍ഗില്‍ നടത്തിയിരിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ക്രിസ്മസ് അലങ്കാരത്തിന്‍റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച ദീപാലങ്കാരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായത്. കാരണം, ബള്‍ബിന്‍റെ ആകൃതി തന്നെ...!!
ബള്‍ബുകള്‍ക്ക് ലിംഗത്തിന്‍റെ ആകൃതിയാണെന്നതാണ് ചിരിയില്‍ കലര്‍ന്ന വിവാദമായത്. ഏതായാലും ബള്‍ബുകള്‍ ഒരേസമയം, പരിഹാസത്തിനും വിവാദത്തിനും ഇടയായപ്പോള്‍ പെട്ടുപോയത് പ്രാദേശിക ഭരണകൂടമാണ്.
ക്രിസ്മസ് കാലം എത്തിയതോടെ ഈ ആഴ്ചയിലാണ് ഡെന്‍ബര്‍ഗില്‍ ദീപാലങ്കാരങ്ങള്‍ സജ്ജീകരിച്ചത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു ചെറിയ ബള്‍ബുകള്‍ കൊണ്ട് ദീപാലങ്കാരങ്ങള്‍ നടത്തിയത്. പക്ഷേ, ദീപാലങ്കാര പണികള്‍ കഴിഞ്ഞപ്പോള്‍ അത് കണ്ടവര്‍ക്ക് പെട്ടെന്ന് മെഴുകുതിരിയുടെ രൂപമല്ല, മറിച്ച് മനസിലേക്ക് വന്നത് വേറെ ചില രൂപങ്ങളാണ്....!
രാജ്യത്തിന്‍റെ വെസ്റ്റ് ഫ്ലാണ്ടേഴ്സ് പ്രവിശ്യയിലെ ഡെന്‍ബര്‍ഗിലെ ചെറിയ ടൗണിലെ തെരുവുകളില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് ദീപാലങ്കാരങ്ങള്‍ ഉണ്ടെന്നാണ് ബെല്‍ജിയന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശികമായും രാജ്യാന്തരമായും ദീപാലങ്കാരത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ മാപ്പ് അപേക്ഷയുമായി മേയര്‍ തന്നെ രംഗത്തെത്തി.
'ഞങ്ങള്‍ക്ക് പരിമിതമായ ബജറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഞങ്ങളുടെ സാങ്കേതിക വകുപ്പ് ലൈറ്റിംഗ് സ്വയം രൂപകല്‍പന ചെയ്തു. തീര്‍ച്ചയായും ഇതുപോലെയല്ല ഉദ്ദേശിച്ചത്. ലൈറ്റുകള്‍ ഓണ്‍ അല്ലെങ്കില്‍ "പ്രകോപനപരമായ" രൂപം കാണാന്‍ കഴിയില്ല. എന്നാല്‍, ഒരിക്കല്‍ തെളിച്ചാല്‍ രൂപം കാണാന്‍ കഴിയും', മേയര്‍ പറഞ്ഞു.
Also read: ക്ഷേത്ര പരിസരത്തെ ചുംബന രംഗം , Boycott netflix ക്യാമ്പയിനുമായി ഹിന്ദുത്വവാദികള്‍
ഒപ്പം ഇത് ഒരു വലിയ പ്രശ്നമല്ലെന്നും ചില സമയങ്ങളില്‍ നമുക്ക് കുറച്ച് നര്‍മം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായെന്ന് കരുതി ലൈറ്റുകള്‍ നീക്കം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വിവാദമായ ലൈറ്റുകള്‍ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും മേയര്‍ ധൈര്യം കാണിച്ചു. നഗരത്തിന്‍റെ നിറങ്ങളെ സൂചിപ്പിക്കുന്നതിനാലാണ് ലൈറ്റുകള്‍ക്ക് നീലയും വെള്ളയും നിറവും തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.