റിയാദ്: വിമാന യാത്രയ്ക്കിടെയുള്ള മോഷണം തടയാൻ കടുത്ത ശിക്ഷാ നടപടികളുമായി സൗദി. സഹയാത്രികരുടെയോ അല്ലെങ്കിൽ വിമാനത്തിലെയോ സാധനങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തിയാൽ അഞ്ച് വർഷം ജയിൽ ശിക്ഷയും അഞ്ച് ലക്ഷം ദിർഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുമെന്നാണ് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തടവും പിഴയും പ്രതികള്‍ക്ക് ഒരുമിച്ചും ലഭിക്കും.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് ഇത്തരത്തിൽ വിമാന യാത്രയ്ക്കിടെ മോഷണം നടത്തുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. മോഷണം കണ്ടെത്തിയാൽ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നത്.
Also Read: വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
പാസഞ്ചർ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി അബുദാബി സംയോജിത ഗതാഗതകേന്ദ്രം
അബുദാബി: അബുദാബിയിൽ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി സംയോജിത ഗതാഗതകേന്ദ്രം. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക വിവിധതരം ബസുകളുടെ പ്രവർത്തനം വിലയിരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം പാസഞ്ചര്‍ ബസ് സർവ്വീസ് നടത്താൻ അബുദാബി ഗതാഗതകേന്ദ്രത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി.
പാസഞ്ചര്‍ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ല. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ബസുകൾക്ക് അനുമതി ലഭിക്കില്ല. അനുമതികൾക്ക് കേന്ദ്രം ഫീസ് ഈടാക്കില്ല.
അബുദാബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ വെബ് സൈറ്റിൽ നിന്നാണ് അനുമതികൾ ലഭ്യമാകേണ്ടത്. ഐ ടി സിയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാർക്കായി സർവ്വീസ് നടത്താൻ പാടില്ലെന്നാണ് പുതിയ നിയമം. അബുദാബിയിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. അബുദാബിയില രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും അബുദാബിക്ക് പുറത്ത് നിന്നുള്ള വാഹനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്.
സർവ്വീസ് നടത്തുന്ന ഓരോ ബസിനും പ്രവർത്തനാനുമതി നേടുന്നതിന് പുറമെ എല്ലാ ഡ്രൈവർമാർക്കും ഡ്രൈവർ പ്രഫഷൻ പെർമിറ്റും വേണമെന്ന് നിയമം പറയുന്നു. നിലവിൽ സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കുള്ള അനുമതി കാലാവധി തീരുന്നതുവരെ നിലനിൽക്കും. കാലാവധി പിന്നിട്ടാൽ പുതിയ നിയമപ്രകാരമുള്ള അനുമതികൾ നേടിയിരിക്കണം.
ബസ് ഒപ്പറേറ്റിങ് കമ്പനികൾക്ക് പുതിയ അനുമതികൾ സ്വന്തമാക്കാൻ സെപ്റ്റംബർ 15 വരെ സമയം അനുവദിക്കും. ഡ്രൈവർമാർക്കും യാത്രക്കാർക്കും ബാധകമായ ഇൻഷുറൻസ് ഉണ്ടായിരിക്കണം. വാഹനവകുപ്പ് നിർദേശിച്ചിരിക്കുന്ന മറ്റ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.