റഷ്യൻ സൈന്യം ഖാർകിവിൽ പ്രവേശിച്ചതായി റിപ്പോർട്ട്. സൈന്യത്തിന്റെ ചെറുവാഹനങ്ങൾ ഖാർകിവ് നഗരത്തിലേക്ക് അതിക്രമിച്ചു കയറി. ഇതിനെ ശക്തമായി പ്രതിരോധിക്കുകയാണ് യുക്രൈൻ സൈന്യം. ഖാർകിവിൽ റഷ്യ ഉഗ്രസ്ഫോടനങ്ങൾ നടത്തി. കരമാർഗമാണ് റഷ്യൻ സൈന്യം ഖാര്‍കിവിലേക്ക് കടന്നത്. കനത്ത വ്യോമാക്രമണമാണ് ഇന്നലെ ഈ പ്രദേശത്തുണ്ടായത്. ജനവാസ കേന്ദ്രങ്ങളിലടക്കം സ്ഫോടനങ്ങൾ ഉണ്ടായി.
മലയളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്ന ഖാർകിവ് വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. കഴിഞ്ഞ ദിവസം കീവിൽ പ്രധാന കവാടത്തിലെ സൈനിക കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയിരുന്നു. തെരുവുകൾ തകർന്നു. കീവ് വൈദ്യുത നിലയത്തിന് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തുറമുഖ നഗരങ്ങളിലും റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.
Also Read: യെമൻ മുതൽ യുക്രൈൻ വരെ; എയർ ഇന്ത്യയുടെ രക്ഷാദൗത്യങ്ങൾ
അതിനിടെ റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ കേന്ദ്ര ബാങ്കിന്റെ വിദേശ നിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കം തുടങ്ങി. അവസാനഘട്ടം വരെ യുക്രൈനിൽ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു. ലിത്വാനിയയിൽ നിന്ന് സൈനിക സഹായത്തിനായുള്ള ഷിപ്പ് യുക്രൈനിൽ എത്തി. യുക്രൈന് തുടർന്നും പിന്തുണ നൽകുമെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...