'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; റഷ്യന്‍ ടെന്നീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് റഷ്യയില്‍ വിലക്കുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 12:21 PM IST
  • സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല
  • എന്നാല്‍ സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് റഷ്യയില്‍ വിലക്കുണ്ട്
  • 2013 മുതലാണ് ഈ വിലക്ക് നിലവില്‍ വന്നത്
'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; റഷ്യന്‍ ടെന്നീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

റഷ്യയുടെ ലോക 12ാം നമ്പര്‍ ടെന്നീസ് താരം ഡാരിയ കസറ്റ്കിന താൻ സ്വവർഗ്ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായെത്തി. റഷ്യന്‍ ഭരണകൂടത്തിന്റെ സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ  നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കഴിഞ്ഞ മാസത്തെ ഫ്രഞ്ച് ഓപ്പണിലെ സെമി ഫൈനലിസ്റ്റായ 25 കാരിയാണ് ഡാരിയ.

രാജ്യത്ത് നിരോധിക്കേണ്ടതായ് എത്രയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഭരണകൂടം അതിനെല്ലാം നേരെ കണ്ണടയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ച് കഴിയണം എന്നാണ് പറയുന്നത്. ഇതൊക്കെ അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും ഡാരിയ  പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ എന്തു ചെയ്യണം, എത്ര പേരോട് അത് പറയാം എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും ആത്മാഭിമാനത്തില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടത് എന്നും ഡാരിയ പറയുന്നു. യൂട്യൂബ് വീഡിയോക്ക് പിന്നാലെ വനിതാ സ്‌കേറ്റിങ് താരമായ നതാലിയ സബിയാകോയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചു. ഏറെ നാളായി തങ്ങള്‍ സൗഹൃദത്തിലാണെന്നും ഡാരിയ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News