Ukraine: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി യുക്രൈൻ

പുറത്താക്കാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 08:52 AM IST
  • യുക്രൈനിൽ റഷ്യയുടെ മിസൈൽ ആക്രമണം തുടരുകയാണ്.
  • സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി.
  • ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
Ukraine: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി യുക്രൈൻ

കീവ്: യുക്രൈനിൽ റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങൾക്കെതിരെ നടപടിയുമായി യുക്രൈൻ. അഞ്ചു രാജ്യങ്ങളിലെയും അംബാസിഡർമാരെ പുറത്താക്കിയിരിക്കുകയാണ് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പുറത്താക്കാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു.

ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതിനെ കുറിച്ചൊന്നും ഉത്തരവിൽ വ്യക്തമാക്കുന്നില്ല. റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

Also Read: Sri Lankan Crisis: ശ്രീലങ്കൻ പ്രസിഡൻറിൻറെ വസതിയിൽ സ്വിമ്മിങ്ങ് പൂളിൽ കുളിച്ച് പ്രക്ഷോഭകാരികൾ-വീഡിയോ

അതേസമയം റഷ്യയുടെ മിസൈൽ ആക്രമണം തുടരുകയാണ്. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് സൂപ്പർ മാർക്കറ്റിന് നേരെയും റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായി. ഇതിൽ ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ. രാജ്യത്തിന് അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

Sri Lanka Crisis: കലാപഭൂമിയായി ലങ്ക, പ്രതിഷേധം കെട്ടടങ്ങാതെ പൊതുജനം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം (Sri Lanka Crisis) രൂക്ഷമായി തന്നെ തുടരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തന്നെ തുടരുകയാണ്. ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയാറല്ല. ജൂലൈ 13 ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് രജപക്സെ അറിയിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹം എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ പ്രതിഷേധക്കാർ അവിടെ തന്നെ അന്തിയുറങ്ങുകയും അർധരാത്രിയും നടുത്തളത്തിൽ നൃത്തം ചവിട്ടുകയുമായിരുന്നു. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

അതേസമയം ഗോതബായ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്ന് സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്നാണ് സൈന്യത്തിന്റെ അഭ്യർഥന. പ്രസിഡന്റ് സ്ഥാനത്ത് തുടരും വരെ ​ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News