ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് IMF

സാമ്പത്തിക മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും  ദശലക്ഷണക്കണക്കിന് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമെന്നും IMF വ്യക്തമാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 12:42 PM IST
  • ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും ഈ വർഷം സാമ്പത്തിക മാന്ദ്യം ബാധിക്കും
  • അമേരിക്ക,യൂറോപ്പ്,ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗം വലിയ തകർച്ച നേരിടും
  • ദശലക്ഷണക്കണക്കിന് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമെന്നും IMF
ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് IMF

ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും ഈ വർഷം സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് IMF.അമേരിക്ക,യൂറോപ്പ്,ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗം വലിയ തകർച്ച നേരിടും .സാമ്പത്തിക മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും  ദശലക്ഷണക്കണക്കിന് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമെന്നും IMF വ്യക്തമാക്കുന്നു. 

പോയ വർഷങ്ങളേക്കാൾ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നത് . അമേരിക്ക,യൂറോപ്പ്,ചൈന എന്നീ രാജ്യങ്ങളിൽ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായി തുടങ്ങിയെന്നും ഇതിനാനുപാതികമായി മറ്റ് രാജ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി. 

ചൈനയിലെ കോവിഡ് തരംഗം ചൈനീസ് സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കുമെന്നും ഐഎംഎഫ് മേധാവി പറയുന്നു . കഴിഞ്ഞ 40  വർഷത്തിൽ ഇതാദ്യമായി ചൈനയുടെ വളർച്ച ആഗോള വളർച്ചാ നിരക്കിനേക്കാൾ താഴെയോ അതിനൊപ്പം മാത്രമോ ആണ് നിൽക്കുന്നതെന്നും മേധാവി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News