ലണ്ടന്‍: ഡേറ്റിംഗ് കാലത്തിനു ശേഷം ബ്രിട്ടനിലെ രാജകുമാരന് ഹാരിയും അമേരിക്കന്‍ നടി മെഘന്‍ മാര്‍ക്കിളും വിവാഹിതരാകുന്നു. വരുന്ന വസന്തകാലത്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവരം.
ഈ മാസം തുടക്കത്തില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹാരി രാജകുമാരന്റെ ഇപ്പോഴത്തെ വസതിയായ നോട്ടിംഗ്ഹാം കോട്ടേജില്‍ താമസിക്കും. ഇരുവരുടെയും മാതാപിതാക്കളുടെ ആശീര്‍വാദം ലഭിച്ചു കഴിഞ്ഞതായി രാജകൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പറയുന്നു.
Clarence House have announced that #PrinceHarry and the US actress #MeghanMarkle are engaged. pic.twitter.com/xaS4rTUGy7
— James Brookes (@jamesbrookes_) November 27, 2017
33 കാരനായ ഹാരിയും 36 കാരിയായ മെഘനും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് പ്രണയത്തിലാണെന്ന് അറിയിച്ചത്.