Viral Video: പാമ്പിനെ തിന്നുന്ന താറാവിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: മൂന്ന് ലക്ഷം പേർ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. beautiful_new_pix എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോയുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 01:03 PM IST
  • ഒരു താറാവിന് ഇരയാകുന്ന പാമ്പിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
  • കാഴ്ചക്കാരിൽ പലരിലും ഇത് അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്.
  • കുളത്തിന് സമീപം നിന്ന് നൂഡിൽസ് കഴിക്കുന്ന പോലെ പാമ്പിനെ തന്റെ ഇരയാക്കുകയാണ് താറാവ്.
Viral Video: പാമ്പിനെ തിന്നുന്ന താറാവിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലത് കാണുമ്പോൾ നമുക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം സോഷ്യൽ മീഡിയയിൽ കാണാം. നമ്മളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. ഇതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോകൾ കാഴ്ചക്കാർ വളരെ കൂടുതലാണ്. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഒരുപക്ഷേ എല്ലാവരും ഏറ്റവും അധികം ഭയപ്പെടുന്നത് പാമ്പുകളെയാകാം. ഉ​ഗ്ര വിഷമുള്ള പാമ്പുകൾ മുതൽ വിഷമില്ലാത്തവ വരെ ഈ ഭൂമിയിലുണ്ട്. ഉ​ഗ്ര വിഷമുള്ളവ കടിച്ചാൽ പിന്നെ അവരെ രക്ഷിക്കുകയെന്നത് പോലും ചിലപ്പോൾ പ്രയാസകരമാണ്. മനുഷ്യരെ മാത്രമല്ല മറ്റ് മൃ​ഗങ്ങളും ഇവയുടെ കടിയേറ്റ് ചാകാറുണ്ട്. പാമ്പിനെ ഒരു വീഡിയോയിൽ അല്ലെങ്കിൽ ഫോട്ടോയിൽ കാണുന്നത് പോലും നമ്മളിൽ ചിലർക്ക് ഭയമുണ്ടാക്കും. പാമ്പിനെ കണ്ടാൽ ഓടി രക്ഷപ്പെടുന്നത് മനുഷ്യർ മാത്രമല്ല മറ്റ് മൃഗങ്ങളും പക്ഷികളും എല്ലാം ഇവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. ഇങ്ങനെയുള്ള പാമ്പുകളെക്കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്.

Also Read: Viral Video : നാഗങ്ങളുടെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് അടുത്തിടെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇവിടെ പാമ്പാണ് മറ്റൊരു മൃ​ഗത്തിന് ഇരയാകുന്നത്. ഒരു താറാവിന് ഇരയാകുന്ന പാമ്പിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കാഴ്ചക്കാരിൽ പലരിലും ഇത് അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. കുളത്തിന് സമീപം നിന്ന് നൂഡിൽസ് കഴിക്കുന്ന പോലെ പാമ്പിനെ തന്റെ ഇരയാക്കുകയാണ് താറാവ്. വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nature | Travel | adventure (@beautiful_new_pix)

 

ഇൻസ്റ്റാഗ്രാമിലെ beautiful_new_pix എന്ന പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം മൂന്ന് ലക്ഷം പേർ കാണുകയും ഒമ്പതിനായിരത്തിലധികം ലൈക്കുകളും ലഭിച്ചു. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. ഞാൻ താറാവുകളെ വീട്ടിൽ വളർത്താൻ ഒരു കാരണം പാമ്പുകളാണ്. താറാവിന് പാമ്പുകൾ ഭക്ഷണമാണ് - എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News