Israel Hamas War: അന്താരാഷ്ട്ര നിയമത്തിന് ആരും അതീതരല്ല; ഇസ്രയേലിനെതിരെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ​ഗുട്ടറസ്

UN Chief Antonio Guterres: കഴിഞ്ഞ 56 വര്‍ഷമായി പാലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 06:00 AM IST
  • ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്
  • പലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായിരിക്കുകയാണ്
  • തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവെക്കുന്നത് പലസ്തീൻ ജനത കണ്ടു
  • രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞു
Israel Hamas War: അന്താരാഷ്ട്ര നിയമത്തിന് ആരും അതീതരല്ല; ഇസ്രയേലിനെതിരെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ​ഗുട്ടറസ്

ന്യൂയോര്‍ക്ക്: ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചത്. കഴിഞ്ഞ 56 വര്‍ഷമായി പാലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു ​ഗുട്ടെറസിന്റെ പരാമര്‍ശങ്ങള്‍.

'ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായിരിക്കുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവെക്കുന്നത് പലസ്തീൻ ജനത കണ്ടു. പലസ്തീന്റെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞു.

ALSO READ: ഗാസയിൽ അഭയാർത്ഥി ക്യാമ്പിനുനേരെ നടന്ന വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

എന്നിരുന്നാലും പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരില്‍, ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പറഞ്ഞു.

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ​ഗാസയിൽ നടക്കുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. സായുധപോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷികനിയമത്തിന് മുന്നില്‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തി. ഇസ്രയേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് പറഞ്ഞ ​ഗിലഡ് എർദാൻ, ഗുട്ടെറസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News