ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റം, ജോലി സംബന്ധമായ വിസ നിയമങ്ങൾ ശക്തിപ്പെടുത്തി ഇമ്മിഗ്രേഷൻ മന്ത്രാലയം. കൂടുതൽ നൈപുണ്യവും (സ്കിൽസ്) ഭാഷ അറിവും (ഇംഗ്ലീഷ്) കേന്ദ്രീകരിച്ചാകും വിസ നടപടികൾ സ്വീകരിക്കുക. കൂടാതെ വിദേശ പൗരന്മാർക്കുള്ള വർക്ക് പെർമിറ്റിനുള്ള കാലാവധി വെട്ടിക്കുറിച്ചു. വളരെ കുറച്ച് നൈപുണ്യമുള്ളവർക്ക് (ലോ സ്കിൽഡ്) ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും കുറഞ്ഞ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ വർക്ക് പെർമിറ്റിനുള്ള കാലാവധി അഞ്ച് വർഷത്തിൽ നിന്നും മൂന്ന് വർഷമായി ചുരുക്കി. ഉയർന്ന വൈദിഗ്ധമുള്ള കുടിയേറ്റക്കാരെ രാജ്യത്തിലേക്കെത്തിക്കാന് ഈ തീരുമാനമെന്ന് ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ മന്ത്രി എറിക്കാ സ്റ്റാഫോർഡ് പ്രസ്താവനയിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിന്റെ പുതിയ വിസ നിയമം
1. കുറഞ്ഞ നൈപുണ്യമുള്ളവർക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വേണം
2. വർക്ക് വിസയ്ക്ക് മിനിമം നൈപുണ്യവും പ്രവൃത്തിപരിചയവും യോഗ്യത വേണം
3. വർക്ക് പെർമിറ്റിന്റെ പരമാവധി കാലാവധി അഞ്ച് വർഷത്തിൽ നിന്നും മൂന്ന് വർഷമാക്കി ചുരുക്കി.
4. കുടിയേറ്റക്കാരെ ഒരു ജോലിക്കായി തിരഞ്ഞെടുക്കുമ്പോൾ ആ തസ്തികയിലേക്ക് സ്വദേശിയായ ഒരു ജീവനക്കാരൻ കണ്ടെത്താൻ സാധിച്ചില്ലെന്ന് തൊഴിൽദാതാവ് വ്യക്തമാക്കണം
5. ലെവൽ 4, 5 തസ്തികകൾ നികത്താൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ കുടിയേറ്റ അനുമതികൾക്ക് മുമ്പ് ജോലിയും വരുമാനവുമായി ബന്ധപ്പെട്ട അനുമതി നൽകണം
ബിബിസി റിപ്പോർട്ട് പ്രകാരം 2023ൽ 1,73,000 പേരാണ് ന്യൂസിലാൻഡ് കുടിയേറിയത്. 5.3 മില്യാൺ ജനസംഖ്യയുള്ള ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റം വർധിച്ചത് 2022 മുതലാണ്. ഇത് തുടർന്ന് ന്യുസിലാൻഡേഴ്സിനുള്ള തൊഴിൽ സാധ്യത കുറയുമെന്ന് ഭീതി സർക്കാരിൽ ഉണ്ടായി. ഇത് തടയാനുള്ള നടപടിയാണ് ന്യൂസിലാൻഡ് സർക്കാർ വിസ നിയമങ്ങളിൽ മാറ്റം വരുത്തിയത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.