കാഠ്മണ്ഡു: വാലന്റൈന്‍സ് ഡേയ്‌ക്ക് ഇന്ത്യയില്‍ നിന്നുള്ള റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നത്തിൽ വിലക്കേർപ്പെടുത്തി നേപ്പാള്‍. വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായാണ് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റോസാപ്പൂക്കളുടെ ഇറക്കുമതി നേപ്പാള്‍ വിലക്കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.
Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ!
ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത്. റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് പെര്‍മിറ്റ് നല്‍കരുതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ വ്യാഴാഴ്ച്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായിട്ടാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.3 മില്യണ്‍ മൂല്യമുള്ള റോസാപ്പൂക്കളാണ് നേപ്പാള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതുകൊണ്ടുതന്നെ ഈ തീരുമാനം മാര്‍ക്കറ്റില്‍ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാന്‍ കാരണമാവുമെന്ന് നേപ്പാള്‍ ഫ്‌ളോറി കള്‍ച്ചര്‍ അസോസിയേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജെബി തമങ് പറയുന്നത്.
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
വാലന്റൈൻസ് ഡേയ്ക്ക് ഏകദേശം മൂന്ന് ലക്ഷം റോസാപ്പൂക്കളാണ് നേപ്പാളിൽ വിറ്റുപോകുന്നതെന്നാണ് കണക്ക്. ഇതിൽ ചുവന്ന റോസാപ്പൂക്കളുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് വരുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...