കാനഡയിൽ അക്രമികൾ 10 പേരെ കുത്തിക്കൊന്നു;പ്രതികളെ പിടികൂടാൻ ശ്രമം തുടരുന്നു

സ്ഥലത്ത് അക്രമികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 07:48 AM IST
  • കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തിൽ തീവ്രദുഃഖം രേഖപ്പെടുത്തി
  • ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിച്ചു
  • മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്
കാനഡയിൽ അക്രമികൾ 10 പേരെ കുത്തിക്കൊന്നു;പ്രതികളെ പിടികൂടാൻ ശ്രമം തുടരുന്നു

ടൊറണ്ടോ: കാനഡയിലെ സസ്ക്വാചാൻ പ്രവിശ്യയിൽ 10 പേരെ അക്രമികൾ കത്തിക്കൊന്നു. 15 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 ഇടങ്ങളിലായി നടന്ന അക്രമത്തിൽ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഞായറാഴ്ചയാണ് സംഭവം . ഡാമിയൻ സാൻഡേഴ്സൺ, മിലസ് സാൻഡേഴ്സൺ എന്നീ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമം നടന്നു വരികയാണ്.സ്മിത് ക്രീ ഫസ്റ്റ് നാഷണൽ ഏരിയാ, പ്രിൻസ് ആൽബർട്ടാ, റീജിന എന്നിവിടങ്ങളിൽ സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടാൽ വിവരം 911 എന്ന എമർജൻസി നമ്പറിൽ അറിയിക്കാനും പൊലീസ് നിർദേശമുണ്ട്.

Also Read: Viral Video : കോഴികളെ ഓടിക്കാൻ ശ്രമിച്ച് ആനക്കുട്ടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

സസ്ക്വാചാൻ പ്രവിശ്യയിലെ ജയിംസ് സ്മിത് ക്രീ ഫസ്റ്റ് നാഷണൽ ഏരിയാ, പ്രിൻസ് ആൽബർട്ടാ, റീജിന എന്നിവിടങ്ങളിൽ ജാഗ്രത ശക്തമാക്കിയെന്നും ആളുകൾ സുരക്ഷിതരായി വീടുകളിൽ തന്നെ തുടരണമെന്നും പൊലീസ് അറിയിച്ചു.മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

 

സംഭവത്തിൽ തീവ്രദുഃഖവും ഞെട്ടലുമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളുടെ ദുഃഖം മനസ്സിലാക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു. അക്രമികളോട് ഏതിർത്തു നിന്നവരെയും ഈ സമയം ഓർക്കുന്നു. എല്ലാവരും പ്രാദേശികമായി പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി തുടരണം.ആക്രമണത്തിന് ഇരയായവരെ സഹായിക്കാൻ ഭയം കൂടാതെ ഓടിയെത്തിയ ധീരരെ നന്ദിയോടെ ഓർക്കുന്നതായി അദ്ദേഹം തൻറെ സന്ദേശത്തിൽ പറഞ്ഞു.

യുഎസ് പോലെയുള്ള രാജ്യങ്ങളിൽ വെടിവയ്പ്പിൽ ഉൾപ്പെടെ ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഇടയ്ക്കിടെ നടക്കാറുണ്ടെങ്കിലും സമീപ രാജ്യമായ കാനഡയിൽ ഇത്തരം അക്രമ സംഭവങ്ങൾ വളരെ വിരളമായി മാത്രമെ റിപ്പോർട്ട് ചെയ്യാറുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News